തിരുവനന്തപുരം: ശാശ്വതികാനന്ദ സ്വാമിയുടെ മരണം ജലസമാധിയല്ല കൊലപാതകമാണെന്ന് ആര്. ബാലകൃഷ്ണപിള്ള. മരിക്കുന്നതിന് തലേദിവസം ഉമ്മന്‍ചാണ്ടിയും താനും സ്വാമിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തിരുവനന്തപുരത്തെ മുട്ടത്തറയിലെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച . സ്വാമി നാളെ ആലുവയില്‍ പോകുമെന്നും മറ്റന്നാള്‍ മടങ്ങി വന്ന ശേഷം വീണ്ടും കാണാമെന്ന് പറഞ്ഞാണ് പിരിഞ്ഞതെന്നും ആര്.ബാലക്ൃണപിള്ള പറഞ്ഞു.
സമാധിയാകാന്‍ തീരുമാനിച്ചയാള്‍ നാളെ കാണാമെന്ന് ഒരിക്കലും പറയില്ലെന്നാണ് താന്‍ കരുതുന്നതെന്നും പിള്ള പറഞ്ഞു. സ്വാമിയുടെ പോസ്റ്മോര്ട്ടം വിശ്വസയോഗ്യമല്ലെന്നും സംശയങ്ങള്‍ ദുരീകരിക്കാന്‍ സിബിഐ അന്വേഷണം നടത്തണമെന്നും പിള്ള വ്യക്തമാക്കി. ജലസമാധിയായ സ്വാമിയുടെ വയറില്‍ അമര്‍ത്തിയപ്പോള്‍ വെള്ളത്തിന് പകരം പാലാണ് പുറത്ത് വന്നത്. ഇതേക്കുറിച്ചെല്ലാം സംശയങ്ങളുണ്ട്.
സ്വാമിയും താനും തമ്മില്‍ നല്ല ബന്ധമായിരുന്നു. സ്വാമിയുടെ മരണം തനിക്ക് വ്യക്തിപരമായ വിധത്തില്‍ വലിയ നഷ്ടമാണ്. സ്വാമിയെ കൊലപ്പെടുത്തിയത് ആരാണെന്ന് തനിക്കറിയില്ല. ദുബായിയിലെ ചില സംഭവ വികാസങ്ങള്‍ക്ക് പുറമെ മറ്റ് ചിലര്‍ക്ക് സ്വാമിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെന്നും ബാലകൃഷ്ണ പിള്ള വ്യക്തമാക്കി.
Discussion about this post