ഋഷികേഷ്: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് ഋഷികേഷിലേക്ക് ആത്മീയ യാത്ര നടത്തി ബോളിവുഡ് നടി അനുഷ്ക ശർമ്മയും ഭർത്താവും ക്രിക്കറ്റ് താരവുമായ വിരാട് കോഹ്ലിയും. ഋഷികേഷിലെത്തിയ ദമ്പതികൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരു ദയാനന്ദഗിരിയുടെ ആശ്രമം സന്ദർശിച്ച് അനുഗ്രഹം വാങ്ങി. ഇരുവരും ആശ്രമത്തിൽ ഇരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
കോഹ്ലിയും അനുഷ്കയും ആശ്രമത്തിലെ ചടങ്ങുകളിൽ പങ്കെടുക്കുമെന്നും ഭണ്ഡാര എന്ന ആശ്രമവിരുന്ന് സംഘടിപ്പിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. ദിവസങ്ങൾക്ക് മുൻപ് മകൾ വാമികയ്ക്കൊപ്പം വൃന്ദാവനിലെ ഒരു ആശ്രമത്തിൽ ഇരുവരും എത്തിയിരുന്നു.ആശ്രമത്തിലെത്തിയ കുടുംബം പുതപ്പുകൾ വിതരണം ചെയ്യവുകയും ഏറെ നേരം പ്രാർത്ഥനയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
അതേസമയം ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫിക്കുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യൻ ടീം.
ഓസ്ട്രേലിയക്കെതിരെ അടുത്തമാസം ഒമ്പതിന് നാഗ്പൂരിലാണ് ആദ്യ ടെസ്റ്റ്. 17ന് ഡൽഹിയിലും, മാർച്ച് ഒന്നിന് ധർമശാലയിലും ഒമ്പതിന് അഹമ്മദാബാദിലുമാണ് ശേഷിക്കുന്ന ടെസ്റ്റുകൾ. ടി20 ടീം റാങ്കിംഗിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര 3-0ന് കൈയ്യടക്കിയാൽ ഏകദിന റാങ്കിംഗിലും ഒന്നാം സ്ഥാനത്തെത്താനാവും
Discussion about this post