പറ്റ്ന: പെൺകുട്ടികൾക്കിടയിൽ തനിച്ചായി പോയതിനെ തുടർന്ന് പ്ലസ് ടു വിദ്യാർത്ഥി തല കറങ്ങി വീണു. നളന്ദ സ്വദേശി മനീഷ് ശങ്കർ പ്രസാദ് ആണ് പരീക്ഷാ ഹാളിൽ ഭയം കാരണം തല ചുറ്റി വീണത്. 500 പെൺകുട്ടികൾ ഉണ്ടായിരുന്ന ഹാളിൽ മനീഷ് മാത്രമായിരുന്നു ആകെയുണ്ടായിരുന്ന ആൺകുട്ടി.
ബ്രില്ല്യന്റ് കോൺവെന്റ് സ്കൂളിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കണക്ക് പരീക്ഷ എഴുതുന്നതിന് വേണ്ടിയാണ് 17 കാരൻ സ്കൂളിൽ എത്തിയത്. എന്നാൽ മനീഷിന് മാത്രമേ സ്കൂൾ പരീക്ഷാ സെന്ററായി ലഭിച്ചിരുന്നുള്ളൂ. ബാക്കി മുഴുവൻ പെൺകുട്ടികൾ ആയിരുന്നു. സ്കൂളിലെ വലിയ ഹാളിൽ ആയിരുന്നു പരീക്ഷ. ഏകദേശം 500 ഓളം പെൺകുട്ടികൾ ഹാളിൽ ഉണ്ടായിരുന്നു. ഇത് കണ്ട് ഭയന്ന മനീഷ് തലകറങ്ങി വീഴുകയായിരുന്നു.
പെൺകുട്ടികൾ വിവരം അറിയിച്ചതിനെ തുടർന്ന് അദ്ധ്യാപകർ ഓടിയെത്തി. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് മനീഷിന് ബോധം തിരികെ ലഭിച്ചത്. തുടർന്ന് ബന്ധുക്കളോട് വിവരം പറയുകയായിരുന്നു.
ധാരാളം പെൺകുട്ടികൾക്കിടയിൽ തനിച്ചായപ്പോൾ സന്ദർഭം കൈകാര്യം ചെയ്യാൻ മരന് കഴിഞ്ഞില്ലെന്ന് മനീഷിന്റെ പിതാവ് പറഞ്ഞു. ധാരാളം പെൺകുട്ടികളുള്ള ഹാളിലാണ് മകനെ ഇരുത്തിയത്. അവൻ ഭയന്നു. ഇതോടെ തല കറക്കം ഉണ്ടാകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടികൾക്ക് മാത്രമായി നൽകിയ സെന്ററായിരുന്നു സ്കൂളിലേത് എന്നും, ഇതിൽ മനീഷിന് സെന്റർ നൽകിയത് അധികൃതരുടെ പിശകാണെന്നും മറ്റൊരു ബന്ധുവും ആരോപിച്ചു.
Discussion about this post