കൊല്ലൂർ : കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നാല് നൂറ്റാണ്ടുകൾക്ക് ശേഷം പുതിയ രഥമുരുളും. 3 ഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് പഴയതിന്റെ പകർപ്പായാണ് പുതിയ രഥം നിർമ്മിച്ചിരിക്കുന്നത്. മുരുഡേശ്വരയിലെ പ്രമുഖ വ്യവസായി ആർ എൻ ഷെട്ടിയുടെ മകൻ സുനിൽ ഷെട്ടിയാണ് ഒരു കോടി രൂപ വിലമതിക്കുന്ന പുതിയ രഥം ക്ഷേത്രത്തിന് സമർപ്പിച്ചത്.
തേക്കും ആവണി പ്ലാവും ഉപയോഗിച്ചാണ് ബ്രഹ്മരഥം നിർമ്മിച്ചിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ ശില്പി ലക്ഷ്മിനാരായണ ആചാര്യയും മകൻ രാജഗോപാല ആചാര്യയും ചേർന്നാണ് പുതിയ രഥം കൊത്തിയെടുത്തത്. ഇത് നിർമ്മിക്കാൻ ഒൻപത് മാസമെടുത്തു.
400 വർഷം പഴക്കമുള്ള പഴയ രഥം കേലടി രാജാക്കന്മാർ ക്ഷേത്രത്തിന് സമ്മാനിച്ചതായിരുന്നു. ഈ രഥം ക്ഷേത്രത്തിന്റെ പുറകിൽ പ്രവേശന കവാടത്തോട് ചേർന്ന് ചില്ലൂക്കൂട്ടിൽ സ്ഥാപിക്കും.
നിലവിൽ കുംഭാശിയിൽ നിന്ന് കൊല്ലൂരിലേക്ക് ഘോഷയാത്രയായി രഥം എത്തിക്കുകയാണ്. മാർച്ചിൽ നടക്കുന്ന മേളയിൽ പുതിയ രഥം ഉപയോഗിക്കും
Discussion about this post