Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

35 ലക്ഷം ജനങ്ങൾ താമസിക്കുന്ന ക്ലീൻ സിറ്റിയെന്നറിയപ്പെടുന്ന ഇൻഡോറിന്റെ ഹൃദയ ഭാഗത്തുള്ള മാലിന്യപ്ലാന്റാണിത്; ജനപ്രതിനിധികൾ ലക്ഷങ്ങൾ മുടക്കി വിദേശത്ത് പോകാതെ രാജ്യത്തിനകത്തെ ഇത്തരം സംരംഭങ്ങൾ കണ്ട് പഠിക്കണം; കുറിപ്പ്

by Brave India Desk
Mar 7, 2023, 06:33 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: 35 ലക്ഷം ജനങ്ങൾ താമസിക്കുന്ന ക്ലീൻ സിറ്റിയെന്നറിയപ്പെടുന്ന ഇൻഡോറിന്റെ ഹൃദയ ഭാഗത്തുള്ള മാലിന്യപ്ലാന്റിന്റെ ചിത്രവും, മാലിന്യ സംസ്‌കരണ രീതികളേയും കുറിച്ചുള്ള കുറിപ്പുമായി ജോൺസൺ എബ്രഹാം. കൊച്ചിയിലെ ബ്രഹ്മപുരത്തെ മാലിന്യനിർമാർജന കേന്ദ്രത്തിൽ നിന്നുള്ള പുക കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തിലാകെ വ്യാപിച്ചു കിടക്കുകയാണ്. ജനങ്ങളിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കിക്കൊണ്ടാണ് പുക പടരുന്നത്. ഈ സാഹചര്യത്തിലാണ് നമ്മുടെ നാട്ടിലെ ജനപ്രതിനിധികൾ കണ്ടുപഠിക്കേണ്ട ഒരു മാതൃക അദ്ദേഹം കുറിപ്പായി പങ്കു വയ്ക്കുന്നത്.

ഇൻഡോറിലെ ഒരു വൻകിട മാലിന്യ സംസ്‌ക്കരണ യൂണിറ്റിന്റെ ചിത്രവും ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്. ”ഇൻഡോർ സിറ്റിയിലെ തിരക്കേറിയ റോഡരികിലാണ് ഇത് പ്രവർത്തിക്കുന്നത്. ഒറ്റപ്പെട്ട പ്രദേശത്തോ ജനവാസമില്ലാത്ത മേഖലയിലോ അല്ല ഇത് പ്രവർത്തിക്കുന്നത്. 35 ലക്ഷം ജനങ്ങൾ താമസിക്കുന്ന ക്ലീൻ സിറ്റിയെന്നറിയപ്പെടുന്ന ഇൻഡോറിന്റെ ഹൃദയ ഭാഗത്താണ് ഈ മാലിന്യ സംസ്‌ക്കരണ യൂണിറ്റ് പ്രവർത്തിക്കുന്നത്. ചുറ്റുമുള്ള പൂന്തോട്ടവും കലാസൃഷ്ടികളും ഈ മാലിന്യ സംസ്‌ക്കരണ പ്ലാന്റിനെ നഗരത്തോടൊപ്പം മനോഹരമായ കാഴ്ചയാക്കി മാറ്റുന്നു. കക്കൂസ് മാലിന്യമടക്കം ഇവിടെ സംസ്‌ക്കരിക്കപ്പെടുന്നു. ഇതിൽ നിന്നും ഇലക്ട്രിസിറ്റിയും, 400 ബസ്സുകൾക്ക് ആവശ്യമായ ബയോ-ഗ്യാസും, വളങ്ങളും ഉത്പാദിപ്പിക്കുന്നു. ഇതിൽ നിന്ന് 2.5 കോടി രൂപയാണ് ഒരു വർഷം മുനിസിപ്പാലിറ്റിക്ക് ലഭിക്കുന്ന വരുമാനം.

Stories you may like

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഈ പ്ലാന്റ് പരിസ്ഥിതി മലിനീകരണമോ, പ്രദേശവാസികൾക്ക് മറ്റെന്തെങ്കിലും അസൗകര്യങ്ങളോ ഉണ്ടാക്കുന്നില്ല. പരിസ്ഥിതി സൗഹാർദ്ദമായ ഈ പ്ലാന്റ് ഒരു മാലിന്യ സംസ്‌ക്കരണ പ്ലാന്റ് ആണെന്ന് പറഞ്ഞാൽ മാത്രമേ മനസ്സിലാക്കാൻ കഴിയൂ. അത്രയും ശാസ്ത്രീയമായും, കലാപരവുമാണ് ഇതിന്റെ നിർമ്മാണവും പ്രവർത്തനവും. വൃത്തിഹീനമായ അഴുക്കുചാലുകളും, കാൽനടയാത്രക്കാർക്ക് നടക്കാൻ കഴിയാത്ത ഫുട്ട്പാത്തുകളും, റോഡരികിൽ കൂട്ടിയിട്ട മാലിന്യ കൂമ്പാരവും, മഴക്കാലത്ത് അഴുക്ക് വെള്ളത്തിൽ മൂക്കറ്റം മുങ്ങുന്ന നമ്മുടെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും കോഴിക്കോട്ടെയും മേയർമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ലക്ഷങ്ങൾ മുടക്കി വിദേശത്ത് പോകാതെ നമ്മുടെ രാജ്യത്തിനകത്തെ ഇത്തരം സംരംഭങ്ങൾ കണ്ട് പഠിക്കട്ടെ.

കേരളത്തിലെ ഓരോ നഗരവും ഇന്ന് മാലിന്യം കൊണ്ട് വീർപ്പ് മുട്ടുകയാണ്. കോഴിക്കോട്ടെ ഞെളിയൻ പറമ്പും, തൃശൂരിലെ ലാലൂരും, തിരുവനന്തപുരത്തെ വിളപ്പിൽശാലയുമെല്ലാം എത്രത്തോളം ഭയാനകമായ ആരോഗ്യപ്രശ്‌നങ്ങളും പരിസ്ഥിതി പ്രശ്‌നങ്ങളുമാണ് പരിസരവാസികൾക്ക് സൃഷ്ടിച്ചതെന്ന് കഴിഞ്ഞ കാലങ്ങളിൽ പൊതു സമൂഹം ചർച്ച ചെയ്തതാണ്. നാട്ടിൽ കുമിഞ്ഞ് കൂടുന്ന മാലിന്യമാണ് നമ്മുടെ ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും കാലാകാലങ്ങളിൽ പഠനയാത്രകളുടെ പേരിൽ സുഖയാത്രകളും വരുമാന മാർഗ്ഗവും ഉണ്ടാക്കുന്നത്. ഇത് അവസാനിക്കാത്ത കാലത്തോളം കേരളം മാലിന്യ കൂമ്പാരമായി തുടരും. വിധിയെ പഴിച്ച് ഇതെല്ലാം കണ്ടു നിൽക്കാൻ വിധിക്കപ്പെട്ട ഒരു തലമുറയാണ് നമ്മുടേതെന്നും” അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.

Tags: indoreBrahmapuram
Share149
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

Latest News

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies