ബെർലിൻ; ബെർലിനിലെ പൊതുനീന്തൽക്കുളങ്ങളിൽ സ്ത്രീകൾക്കും ടോപ്ലെസ് ആയി നീന്താൻ അനുവദിക്കുമെന്ന് അധികൃതർ. ടോപ്ലെസ് ആയി സൂര്യനമസ്‌കാരം ചെയ്തതിന് വനിതയെ നീന്തൽക്കുളത്തിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ പുരുഷൻമാരെപ്പോലെ സ്ത്രീകൾക്കും ടോപ്ലെസ് ആയി നീന്തൽക്കുളം അനുവദിക്കണമെന്നാവശ്യപ്പെട്ട് വനിത സെനറ്റിന്റെ ഓംബുഡ്സ്പേഴ്സന്റെ ഓഫീസിനെ സമീപിക്കുകയായിരുന്നു.
ഇതോടെയാണ് ഇത് വിവേചനമാണെന്നു വിലയിരുത്തി നിയമം പിൻവലിച്ചത്. ലിംഗഭേദമന്യെ എല്ലാവർക്കും തുല്യാവകാശം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അധികാരികൾ അറിയിച്ചു.
നേരത്തെ മേൽവസ്ത്രമില്ലാതെ കുളത്തിൽ ഇറങ്ങുന്ന സ്ത്രീകൾക്ക് ആജീവനാന്ത വിലക്ക് വരെ ഏർപ്പെടുത്തിയിരുന്നു. അതേസമയം, നിയമങ്ങൾ എപ്പോൾ മുതൽ ബാധകമാകുമെന്ന് വ്യക്തമല്ല.
Discussion about this post