ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണു. ബോംദിലയുടെ പടിഞ്ഞാറൻ മേഖലയിലുള്ള മാണ്ടലയിലായിരുന്നു സംഭവം. പൈലറ്റുമാർക്കായുള്ള തിരച്ചിൽ ആരംഭിച്ചു.
കരസേനയുടെ ചീറ്റ ഹെലികോപ്റ്ററാണ് തകർന്നത്. രാവിലെ 9.15 ഓടെ ഹെലികോപ്റ്ററുമായുള്ള കൺട്രോൾ റൂമിന്റെ ബന്ധം നഷ്ടമായിരുന്നു. ഇതിന് പിന്നാലെ അന്വേഷണം നടത്തിയപ്പോഴാണ് മാണ്ടലയിൽ ഹെലികോപ്റ്റർ തകർന്ന് വീണതായി വ്യക്തമായത്.
സെഞ്ചിൽ നിന്നും മിസ്സമാരിയിലേക്കാണ് ഹെലികോപ്റ്റർ പോയത്. ലഫ്റ്റനന്റ് കേണൽ മഹേന്ദ്ര റാവത്ത് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.











