കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായി എത്തിയ സൂപ്പർഹിറ്റ് ചലച്ചിത്രം മേപ്പടിയാന്റെ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനാവുന്നു. ബിജെപി നേതാവ് എഎൻ രാധാകൃഷ്ണന്റെ മകൾ അഭിരാമിയാണ് വധു.
കൊച്ചി ചേരാനെല്ലൂരിലെ വധൂഗൃഹത്തിൽ വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നു.സെപ്തംബർ മൂന്നാം തിയതി കൊച്ചി ചേരാനെല്ലൂരിൽ വച്ചാണ് വിവാഹം നടക്കുക. ഉണ്ണി മുകുന്ദൻ അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.
തൃക്കാക്കര തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചയാളാണ് എ.എൻ. രാധാകൃഷ്ണൻ.വിഷ്ണു മോഹന്റെ ആദ്യ സംവിധാന സംരഭമായിരുന്നു ‘മേപ്പടിയാൻ’.












