കൊച്ചി : നടൻ ഇന്നസെന്റിൻറെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് കൊച്ചി വിപിഎസ് ലേക്‌ഷോർ ആശുപത്രി. ഇന്നസെന്റുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന മറ്റ് വാർത്തകൾ തെറ്റാണെന്ന് ആശുപത്രി വ്യക്തമാക്കി.
നടന്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്നാണ് ആശുപത്രി പത്രക്കുറിപ്പിലൂടെ പുറത്തുവിട്ടത്. നിലവിൽ ഇസിഎംഒ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലും അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ മോശമായി തന്നെ തുടരുകയായിരുന്നു.
അർബുദത്തെ തുടർന്നുള്ള ആരോഗ്യപ്രശ്‌നങ്ങൾ മൂലം രണ്ടാഴ്ച മുൻപാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശരീരം മരുന്നുകളോട് പ്രതികരിക്കാത്ത സാഹചര്യമുണ്ടായതോടെയാണ് വീണ്ടും അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത്. എന്നാൽ പ്രചരിക്കുന്ന മറ്റ് വാർത്തകൾ തെറ്റാണെന്നും വിപിഎസ് ലേക്‌ഷോർ ആശുപത്രി അറിയിച്ചു.












