ന്യൂഡൽഹി; ഇന്ത്യക്കെതിരെ പ്രകോപനപരമായ പരാമർശവുമായി ബംഗ്ലാദേശി മൗലാന ഇനായത്തുള്ള അബ്ബാസി. ബംഗ്ലാദേശി മുസ്ലീങ്ങൾ ഡൽഹിയിൽ ഇസ്ലാമിക പതാക ഉയർത്തുമെന്ന് അബ്ബാസി ഭീഷണിപ്പെടുത്തി.
ഇന്ത്യക്കെതിരെ ജഡിഹാദിന് തയ്യാറെടുക്കാൻ ബംഗ്ലാദേശ് സൈന്യത്തോട് മൗലാന ആവശ്യപ്പെടുകയും ഓരോ മുസ്ലീമും ജിഹാദിനായി സൈന്യത്തോടൊപ്പം നിൽക്കുകയും ചെയ്യുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
ഡൽഹിയിലും ഇസ്ലാമിന്റെ പതാക ഉയർത്താൻ ബംഗ്ലാദേശിലെ മുസ്ലീങ്ങൾക്ക് ശക്തിയുണ്ട്. ഇൻഷാ അല്ലാഹ്, അത് ഭാവിയിൽ സംഭവിക്കും. ഇസ്ലാമിന്റെ ശത്രുക്കൾ കാഫിറുകളാണ്’,സൂക്ഷിക്കുകയെന്ന് മൗലാന പറഞ്ഞു. ആരെങ്കിലും ബംഗ്ലാദേശ് പിടിച്ചെടുക്കാൻ ശ്രമിച്ചാൽ ഓരോ മദ്രസകളെയും ആയുധ ക്യാമ്പാക്കി മാറ്റുമെന്നും മൗലാന ഭീഷണിപ്പെടുത്തുന്നു.
Discussion about this post