എറണാകുളം: കാലടിയിൽ മൊബൈൽ ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാശ്രമം. കുട്ടമ്പുഴ സ്വദേശി അരുണാണ് ആത്മഹത്യാശ്രമം നടത്തിയത്. സ്ഥലത്ത് എത്തിയ പോലീസും നാട്ടുകാരും ചേർന്ന് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.
വൈകീട്ടോടെയായിരുന്നു സംഭവം. മൊബൈൽ ടവറിന് മുകളിൽ കയറി നിൽക്കുന്ന അരുണിനെ അതുവഴി പോയ ആളുകളാണ് കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ബിഎസ്എൻഎൽ ടവറിന് മുകളിൽ കയറിയായിരുന്നു ഇയാളുടെ ആത്മഹത്യാ ഭീഷണി.
അതേസമയം കഴിഞ്ഞ ദിവസം കോട്ടയത്തും സമാനമായ രീതിയിൽ യുവാവ് മൊബൈൽ ടവറിന് മുകളിൽ കയറി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. മാമലക്കണ്ടം സ്വദേശി ഷിബു മാന്നാനം ആണ് ആത്മഹത്യാ ഭീഷണി മുഴക്കി രംഗത്ത് എത്തിയത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലായിരുന്നു ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കിയത്.
Discussion about this post