അഹമ്മദാബാദ് : അഞ്ച് വയസുകാരിയെ പീഡനത്തിന് ഇരയാക്കി 15 കാരൻ. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. കേസിൽ 15 കാരനെ പോലീസ് പിടികൂടി.
കൂട്ടുകാരുമൊത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ 15 കാരൻ ചോക്ലേറ്റ് കൊടുത്ത് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. കുഞ്ഞിനെ കാർഡ്ബോർഡ് നിർമ്മാണ യൂണിറ്റിൽ എത്തിച്ചാണ് പീഡിപ്പിച്ചത്. ഇതിന് ശേഷം ആൺകുട്ടി പ്രദേശത്ത് നിന്ന് ഓടിപ്പോയി.
വീട്ടിൽ തിരിച്ചെത്തിയ അഞ്ച് വയസുകാരി മാതാപിതാക്കളോട് ഈ വിവരങ്ങളെല്ലാം പറഞ്ഞു. തുടർന്നാണ് ഇവർ 15 കാരനെതിരെ പരാതി നൽകിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ആൺകുട്ടി ഉത്തർപ്രദേശ് സ്വദേശിയാണെന്ന് കണ്ടെത്തി. വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
Discussion about this post