കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ സൂക്ഷമാനന്ദയ്ക്ക് പങ്കുണ്ടെന്ന് ബിജു രമേശ് ക്രൈം ബ്രാഞ്ചിന് നല്കിയ മൊഴിയില്‍ പറയുന്നു. അന്വേഷണസംഘം മൊഴി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
ശാശ്വതീകാനന്ദയ്ക്ക് സഹായി സാബു പാലില്‍ ഇന്‍സുലിന്‍ കലര്‍ത്തി. ഇത് കഴിച്ച് അബോധാവസ്ഥയിലായ സ്വാമി വെള്ളത്തില്‍ മുങ്ങിപ്പോയി. സ്വാമിയെ സാബു വെള്ളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നെന്ന് ബിജു പറയുന്നു.
സ്വാമിയുടെ തലയില്‍ ക്ഷതമേല്‍പ്പിക്കുകയും ചെയ്തെന്ന് പറയുന്നു. ഈ സംഭവത്തില്‍ സൂക്ഷ്മാനന്ദയ്ക്ക് പങ്കുണ്ട്. കുളക്കടവിലേക്ക് ആരും ശ്രദ്ധിയ്ക്കാതിരിക്കാന് വേണ്ടി നേരത്തെ പ്രാര്‍ത്ഥന ആരംഭിച്ചു. സാബുവിനെ നുണ പരിശോധനയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമമുണ്ടായെന്നും ബിജു മൊഴിയില്‍ പറയുന്നു.
സൂക്ഷ്മാനന്ദയാണ് സാബുവിനെ സംരക്ഷിച്ചത്. ഇതിനായി ഉന്നത പോലീസ് ഉദ്യോഗസ്ഥരെ കണ്ടു. വിദേശത്ത് വെച്ച് വെള്ളാപ്പള്ളി നടേശനും സ്വാമി ശാശ്വതീകാനന്ദയും തമ്മില്‍ തര്‍ക്കം നടന്നെന്നും മൊഴിയില്‍ പറയുന്നു.
Discussion about this post