ഡല്‍ഹി: മാഗി വിവാദത്തെ തുടര്‍ന്ന് നിലച്ച നൂഡില്‍സ് വിപണി ലക്ഷ്യമിട്ട് ആട്ടാ നൂഡില്‍സുമായി ബാബാ രാംദേവ് രംഗത്ത്. രാംദേവിന്റെ കീഴിലുള്ള എഫ്എംസിജി സംരംഭമായ പതഞ്ജലി ആയുര്‍വേദ് ആണ് നൂഡില്‍സ് പുറത്തിറക്കിയത്.
പതഞ്ജലി ആട്ടാ നൂഡില്‍സ് എന്ന പേരിലാണ് രാംദേവിന്റെ നൂഡില്‍സ് വിപണിയിലെത്തുക. ഹരിദ്വാറിലെ യൂണിറ്റിന് പുറമെ വിവിധ സംസ്ഥാനങ്ങളിലായി ആറ് നൂഡില്‍സ് നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങാനും രാംദേവ് പദ്ധതിയിടുന്നുണ്ട്. ഈ വര്‍ഷം ഡിസംബറോടെ തങ്ങളുടെ നൂഡില്‍സ് പത്ത് ലക്ഷം സ്റ്റോറുകളില്‍ എത്തുമെന്ന് രാംദേവ് പറഞ്ഞു.
അനുവദനീയമായതില്‍ കൂടുതല്‍ രാസവസ്തുക്കള്‍ കണ്ടെത്തതിനെ തുടര്‍ന്ന് നിരോധനം നേരിട്ട മാഗി അഞ്ച് മാസത്തെ നിരോധനത്തിനൊടുവില്‍ കോടതി വിധി സമ്പാദിച്ച് വിപണിയില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് രാംദേവിന്റെ നൂഡില്‍സും വിപണിയിലെത്തിയത്.
70 ഗ്രാം പായ്ക്കിന് 15 രൂപ നിരക്കിലാണ് പതഞ്ജലി നൂഡില്‍സ് വിപണിയിലെത്തുക. മറ്റു കമ്പനികളുടേതിനെക്കാല് വളരെ കുറഞ്ഞ നിരക്കാണിതെന്നും ആട്ടാ നൂഡില്‍സിന് മറ്റു കമ്പനികള്‍ ഈടാക്കുന്നത് 25 രൂപയാണെന്നും രാംദേവ് പറഞ്ഞു.
ഒരു വര്‍ഷത്തിനുള്ളില്‍ ഡല്‍ഹി, മദ്ധ്യപ്രദേശ്, കര്‍ണാടക, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളില്‍ നൂഡില്‍സ് നിര്‍മ്മാണ പ്ലാന്‍രുകള്‍ ആരംഭിക്കും. കൂടാതെ, ഡിസംബറിനുള്ളില്‍ ശിശുക്കള്‍ക്കായുള്ള ഉത്പന്നങ്ങളും സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങളും പതഞ്ജലി വിപണിയിലെത്തിക്കുമെന്നും രാംദേവ് പറഞ്ഞു.
Discussion about this post