ഇരു മുന്നണികള്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്ന പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയില്‍ സ്വതന്ത്രന്റെ പിന്തുണയോടെ ഭരണം യു.ഡി.എഫിന്. നാലംഗങ്ങളുള്ള ബി.ജെ.പി സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിച്ചതാണ് യു.ഡി.എഫിനെ തുണച്ചത്. മുസ്ലിം ലീഗിലെ വി.വി ജമീല നഗരസഭാധ്യക്ഷയായി സത്യപ്രതിജ്ഞ ചെയ്തു.
യു.ഡി.എഫിന് 21 സീറ്റും ജനകീയ മുന്നണിക്ക് 19 സീറ്റും ബി.ജെ.പിക്ക് നാല് സീറ്റും ഒരു സീറ്റ് സ്വതന്ത്രനുമാണ് ലഭിച്ചത്. 45 അംഗ ഭരണ സമിതിയില്‍ സ്വതന്ത്രന്റെ പിന്തുണയോടെ യു.ഡി.എഫിന് 22 സീറ്റ് ലഭിച്ചു.
പന്തളം നഗരസഭ ഭരണം എല്‍.ഡി.എഫിന് ലഭിച്ചു. ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന നഗരസഭയില്‍ 15 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് എല്‍.ഡി.എഫിലെ വി.കെ.സതി ചെയര്‍ പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത്.
33 അംഗങ്ങളുള്ള നഗരസഭയില്‍ എല്‍.ഡി.എഫിന് 15ഉം യു.ഡി.എഫിന് 11ഉം ബി.ജെ.പിക്ക് ഏഴും സീറ്റുകളാണ് ലഭിച്ചത്. മൂന്നു മുന്നണികളും ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് ആദ്യഘട്ടത്തില്‍ മത്സരിച്ചിരുന്നുവെങ്കിലും രണ്ടാംഘട്ടത്തില്‍ ബി.ജെ.പി പിന്മാറിയതാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിന് കളമൊരുങ്ങിയത്.
അതേ സമയം കേരള കോണ്‍ഗ്രസ് മാണി വിഭാഗം ചേരി മാറി വോട്ട് ചെയ്തതോടെ സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ ഭരണം അപ്രതീക്ഷിതമായി എല്‍.ഡി.എഫിന് ലഭിച്ചു. കേരള കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച ടി.എല്‍. സാബുവാണ് മുന്നണി ധാരണയ്ക്ക് വിരുദ്ധമായി ഇടതു മുന്നണി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തത്. സി.പി.എമ്മിലെ സി.കെ.സഹദേവനാണ് ചെയര്മാന്. സഹദേവന് പതിനെട്ടും മുസ്ലിംലിഗിലെ പി.പി.അയൂബിന് പതിനാറും വോട്ട് ലഭിച്ചു. ബി.ജെ.പി. അംഗം എം.കെ.സാബു വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
മുസ്ലിംലീഗിന് എട്ടും കേരള കോണ്‍ഗ്രസിന് ഒരു സീറ്റുമാണ് നഗരസഭയില്‍ ഉണ്ടായിരുന്നത്. ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ നറുക്കെടുപ്പ് വേണ്ടിവരുമെന്ന് കരുതിയിരിക്കുമ്പോഴാണ് സാബുവിന്റെ ചേരിമാറ്റം. കട്ടയാട് വാര്‍ഡില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് സാബു തിരഞ്ഞെടുക്കപ്പെട്ടത്.
കൊണ്ടോട്ടിയില്‍ മതേതര മുന്നണിയുടെ വി നാണിക്കുട്ടി ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. വിപ്പ് ലംഘിച്ച് മൂന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ മതേതര മുന്നണിക്ക് വോട്ട് ചെയ്തു. മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രങ്ങളായ ഇവിടെ കോണ്‍ഗ്രസ്-സിപിഐഎം കൂട്ടുകെട്ട് അട്ടിമറി വിജയം നേടിയിരുന്നു
Discussion about this post