ന്യൂയോര്‍ക്ക്: 40 വയസ്സിന് താഴെയുള്ള അമേരിക്കന്‍ സംരംഭകരായ സമ്പന്നരുടെ പട്ടികയില്‍ രണ്ട് ഇന്ത്യന്‍ വംശജരും. ഹെഡ്ജ് ഫണ്ട് മാനേജരായിരുന്ന വിവേക് രാമസ്വാമി(30)യും ഇന്‍സ്റ്റകാര്‍ട്ടിന്റെ സ്ഥാപകനും സിഇഒയുമായ അപൂര്‍വ മേഹ്ത(29)യുമാണ് ഫോബ്സ് തയ്യാറാക്കിയ പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ വംശജര്‍.
പട്ടികയില്‍ 33ാംസ്ഥാനത്തുള്ള രാമസ്വാമിയുടെ ആസ്തി 50 കോടി ഡോളറാണ്. 40ാം സ്ഥാനത്തുള്ള മെഹ്തയുടെ ആസ്തി 40 കോടി ഡോളറാണ്. 4710 കോടി ഡോളര്‍ ആസ്തിയുള്ള മാര്‍ക്ക് സക്കര്‍ബര്‍ഗാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
സമ്പന്നരുടെ പട്ടികയിലുള്ള അരഡസന്‍ പേരും 30 വയസ്സിന് താഴെയുള്ളവരാണെന്ന് ഫോബ്സ് പറയുന്നു.
Discussion about this post