കൊച്ചി; കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രതിയുടെ കുത്തേറ്റ് ഡോക്ടർ മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ ഇടപെട്ടു. വിഷയം പരിഗണിക്കാനായി ഉച്ചയ്ക്ക് പ്രത്യേക സിറ്റിംഗ് ഉണ്ടാകും.ഉച്ചക്ക് 1.45 ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രനുൾപെട്ട ബഞ്ചാണ് സിറ്റിംഗ് നടത്തുക
ഡോക്ടർക്ക് നേരെയുണ്ടായ അതിക്രമം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് ഐഎംഎ അറിയിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗത്തിൽ പോലീസിന്റെ മുന്നിൽ വച്ചാണ് ഡോക്ടർക്ക് കുത്തേറ്റതെന്നും ഡോക്ടർമാർ ആരോപണം ഉന്നയിച്ചിട്ടുണ്ട്. സംഭവത്തിൽ സംസ്ഥാന വ്യാപകമായി ഡോക്ടർമാർ പ്രതിഷേധത്തിലാണ്.












