ഡല്‍ഹി വിദ്യാര്‍ത്ഥിയ്ക്ക് ഗൂഗിള്‍ ഓഫര്‍ ചെയ്തത് 1.27 കോടി രൂപ വാര്‍ഷിക ശമ്പളം

Published by
Brave India Desk

ഡല്‍ഹി:  കാമ്പസ് റിക്രൂട്ട്‌മെന്റില്‍ ഡല്‍ഹി സാങ്കേതിക സര്‍വകലാശാല(ഡി.ടി.യു) വിദ്യാര്‍ഥിക്ക് ഗൂഗിള്‍ ഓഫര്‍ ചെയ്തത് 1.27 കോടി രൂപ വാര്‍ഷിക ശമ്പളം. ഡി.ടി.യുവില്‍ ഐ.ടി അവസാന വര്‍ഷ വിദ്യാര്‍ഥിയായ ചേതന്‍ കഖറിനാണ് ഗൂഗിളിന്റെ വമ്പന്‍ ഓഫര്‍ ലഭിച്ചത്.

ഡല്‍ഹി സര്‍വകലാശാലയില്‍ അധ്യാപകരാണ് ചേതന്റെ മാതാപിതാക്കള്‍. പുസ റോഡിലെ സ്പ്രിങ്‌ഡെയില്‍സിലെ പൂര്‍വ വിദ്യാര്‍ഥിയായ ചേതന്‍ 2016 ല്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം കാലിഫോര്‍ണിയയില്‍ ഗൂഗിളില്‍ ജോലിക്ക് കയറും.

ഇതിന് മുമ്പ് ഡല്‍ഹി സാങ്കേതിക സര്‍വകലാശാല വിദ്യാര്‍ഥിക്ക് കാമ്പസ് റിക്രൂട്ട്‌മെന്റില്‍ ലഭിച്ച ഉയര്‍ന്ന ശമ്പളം 93 ലക്ഷം രൂപയായിരുന്നു.

Share
Leave a Comment

Recent News