സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുള്ള വ്യവസായികളിൽ ഒരാളാണ് ആനന്ദ് മഹീന്ദ്ര. ആകർഷകമായി തോന്നുന്ന കാര്യങ്ങൾ അദ്ദേഹം ട്വിറ്ററിൽ പങ്കുവെക്കാറുണ്ട്. ഇത്തവണയും വ്യത്യസ്തമായ ഒന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അത് ചെയ്ത വ്യക്തിയുടെ സർഗാത്മകതയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.
മഹീന്ദ്ര മേജറിന്റെ മുൻഭാഗത്തെ ടിവി സ്റ്റാൻഡാക്കി മാറ്റിയ ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. നന്ദി, ഞങ്ങൾ ആഹ്ലാദിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. വെർട്ടിക്കൽ സ്ലാറ്റ് ഗ്രില്ലുകളും, സ്‌റ്റോക്ക് റൗണ്ട് ഹെഡ്‌ലൈറ്റുകളും, അലോയ്കളുള്ള പകുതി ടയറുകളും ചിത്രത്തിൽ കാണാം. കൂടാതെ നമ്പർപ്ലേറ്റുള്ള മെറ്റാലിക് ഫ്രണ്ട് ബമ്പറും ഉണ്ട്.
ആനന്ദ് മഹീന്ദ്രയെ കൂടാതെ മറ്റുപലരും ചിത്രത്തോട് പ്രതികരിച്ചിട്ടുണ്ട്. 2000ൽ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയ പ്രധാന എസ്‌യുവികളിലൊന്നാണ് മഹീന്ദ്ര മേജർ. ഓഫ്‌റോഡിനും സാധിക്കുന്ന ഒരു ഫാമിലി കാർ എന്ന നിലയിലാണ് രാജ്യം ഈ മോഡലിനെ സ്വീകരിച്ചത്. കമ്പനിയുടെ മുൻ മോഡലുകളിൽ ഉപയോഗിച്ചിട്ടുള്ള സിജെ പ്ലാറ്റ്‌ഫോം തന്നെയായിരുന്നു എസ്‌യുവിയിലും ഉപയോഗിച്ചത്.
Discussion about this post