തൃശൂർ; ഗുരുവായൂരിലെ ലോഡ്ജിൽ രണ്ട് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. 14 ഉം എട്ടും വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. കുട്ടികളുടെ മൃതദേഹത്തിന് അരികെ പിതാവ് ചന്ദ്രപശേഖരനെ ഗുരുതരാവസ്ഥയിൽ കണ്ടെത്തി. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതാകാമെന്നാണ് പ്രാഥമിക വിവരം. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ട്.
ഇന്നലെയാണ് ചന്ദ്രശേഖരനും രണ്ട് മക്കളും ലോഡ്ജിൽ മുറിയെടുത്തത്. ഇന്ന് രാവിലെ ഏഴ് മണിക്ക് ചന്ദ്രശേഖരൻ പുറത്തുപോയിരുന്നു. ഉച്ചയ്ക്ക് 2.30 ന് മുറി ഒഴിയേണ്ടിയിരുന്നു. എന്നാൽ, മുറി തുറക്കാത്തതിനെത്തുടർന്ന് പോലീസെത്തി പൂട്ടുപൊളിക്കുകയായിരുന്നു. കുട്ടികളിൽ ഒരാളെ കിടക്കയിൽ കിടത്തിയിരിക്കുകയായിരുന്നു. ഒരാളെ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്.
Discussion about this post