പത്തനംതിട്ട: കസ്റ്റഡിയിൽ എടുത്ത യുവാവ് തള്ളിയിട്ടതിനെ തുടർന്ന് എസ്ഐയുടെ കൈ ഒടിഞ്ഞു. ആറന്മുള എസ്ഐ സജു എബ്രഹാമിനാണ് പരിക്കേറ്റത്. അദ്ദേഹത്തെ ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.
പോലീസ് സ്റ്റേഷനിൽവച്ചായിരുന്നു സംഭവം. കുറുന്താർ സ്വദേശിയായ അഭിലാഷ് ആണ് എസ്ഐയെ തള്ളിയിട്ടത്. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മദ്യപിച്ച് എത്തിയ ഇയാൾ ബഹളമുണ്ടാക്കുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതറിഞ്ഞ് ആറന്മുള പോലീസും സംഘവും ആശുപത്രിയിൽ എത്തി അഭിലാഷിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഇതിന് ശേഷം അഭിലാഷിന്റെ വൈദ്യപരിശോധന നടത്തി പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പോലീസ് സ്റ്റേഷനിലേക്കുള്ള പടികൾ കടക്കുന്നതിന് മുൻപ് അക്രമാസക്തനായ അഭിലാഷ് എസ്ഐയെ തള്ളിയിടുകയായിരുന്നു. തൂണിൽ ഇടിച്ചാണ് എസ്ഐയുടെ കൈ ഒടിഞ്ഞത്.
Discussion about this post