ഡല്‍ഹി: സ്ത്രീകള്‍ കഴിവു കുറഞ്ഞവരാണെന്ന പ്രസ്താവന നടത്തിയ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ദേശീയ വനിതാ കമ്മീഷന് നോട്ടീസയച്ചു. കാന്തപുരവും അദ്ദേഹത്തിന്റെ സംഘടനയും ഏഴുദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. പ്രസ്താവനയെ അപലപിച്ച കമീഷന് അധ്യക്ഷ ലളിതാ കുമാരമംഗലം, വിവരക്കേട് മൂലമാണ് ഇത്തരം പരാമര്‍ശങ്ങളെന്ന് പറഞ്ഞു.
സങ്കുചിത മനോഭാവം സമൂഹത്തിന്റെ വളര്‍ച്ചയെ ഒരിക്കലും സഹായിക്കില്ല. ഉത്തരവാദിത്തമുള്ള മുതിര്‍ന്ന നേതാക്കള്‍ ആലോചിച്ചുവേണം അഭിപ്രായ പ്രകടനങ്ങള്‍ നടത്താനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ കാമ്പസ് കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷണം നടത്തുമ്പോഴാണ് കാന്തപുരം വിവാദപ്രസ്താവന നടത്തിയത്.
സ്ത്രീപുരുഷ ലിംഗസമത്വവാദം അടിസ്ഥാനരഹിതമാണെന്നും ഹൃദയശസ്ത്രക്രിയ ഉള്‍പ്പെടെ നിരവധി സങ്കീര്‍ണ ശസ്ത്രക്രിയകളും യുദ്ധംപോലെ മനക്കരുത്ത് കൂടുതലാവശ്യമുള്ള കാര്യങ്ങളും പുരുഷന്മാര്ക്കേ ചെയ്യാനാകൂ എന്നുമായിരുന്നു പറഞ്ഞത്. ആണും പെണും ഒരു ബെഞ്ചിലിരുന്ന് പഠിക്കണമെന്ന് പറയുന്നത് സമൂഹത്തിനും ഇസ്ലാമിനുമെതിരായ ഒളിയമ്പാണെന്നും കാന്തപുരം അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post