പാനൂര്‍: സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന തനിക്കെതിരായ ചിത്രങ്ങളും വാര്‍ത്തകളും അവാസ്തവവും കൃത്രിമവുമാണെന്ന് മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി സി.പി. സംഗീത. താനും ഭര്‍ത്താവും സിപിഎം സംസ്ഥാന-ജില്ലാ നേതാക്കള്‍ക്കൊപ്പം നിന്നുകൊണ്ടുള്ള ഫോട്ടോ സോഷ്യല്‍ മീഡിയകളില്‍ ഇന്നലെ മുതല്‍ പ്രചരിക്കുന്നുണ്ട്. ഇത് തികച്ചും കൃത്രിമമായി നിര്‍മ്മിച്ച ഈ ഫോട്ടൊയ്ക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും സംഗീത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
15 വര്‍ഷത്തോളം ജനപ്രതിനിധിയായി പ്രവര്‍ത്തിച്ച താന്‍ ഇപ്പോഴും ബിജെപിയുടെ സജീവ പ്രവര്‍ത്തകയാണെന്നും പാര്‍ട്ടിയുമായി യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്നും സംഗീത പറഞ്ഞു.
സിപിഎമ്മിന്റെ ഹിഡന്‍ അജണ്ടയാണ് ഇത്തരം കുപ്രചരണങ്ങള്‍ക്ക് പിന്നിലെന്ന് എന്നും ബിജെപി നേതൃത്വം ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് വി.പി. സുരേന്ദ്രന്, നഗരസഭാ കൗണ്‍സിലര്‍ കെ.കെ. ചന്ദ്രന്, ധനജ്ജയന്‍ എന്നിവര്‍ സംഗീതയ്ക്കോപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post