പട്‌ന: പ്രണയത്തിന് വേണ്ടി ജീവൻ വരെ നൽകും എന്ന് കാവ്യാത്മകമായി പറയാറുണ്ട്. എന്നാലിതാ സ്വന്തം കാമുകന് വേണ്ടി ഒരു ഗ്രാമത്തെ മുഴുവൻ ഇരുട്ടിലാക്കിയ യുവതിയുടെ കഥയാണ് ഇപ്പോൾ വൈറലാവുന്നത്. ബിഹാറിലാണ് സംഭവം. ബേട്ടിയ ഗ്രാമത്തിലെ മുഴുവൻ വെെദ്യുതിയും വിച്ഛേദിച്ചാണ് യുവതി കാമുകനെ കാണാൻ ഇറങ്ങിത്തിരിച്ചത്.
ഇരുവരെയും ഗ്രാമവാസികൾ കൈയോടെ പിടികൂടിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന്റെ ദേഷ്യത്തിൽ നാട്ടുകാർ യുവാവിനെ ബെൽറ്റ് കൊണ്ട് മർദ്ദിച്ചു. നാട്ടുകാരുടെ ആക്രമണത്തിൽ നിന്ന് യുവാവിനെ രക്ഷിക്കാൻ കാമുകി ശ്രമിക്കുന്നത് അടക്കമുള്ള ദൃശ്യങ്ങൾ വൈറലായിട്ടുണ്ട്.
പ്രശ്‌നത്തിന് പിന്നാലെ കാമുകന്റെയും കാമുകിയുടെയും കുടുംബങ്ങൾ തമ്മിൽ ഒത്തുതീർപ്പിലെത്തി. ഇരുവരും ഉടൻ വിവാഹിതരാകുമെന്ന് കാമുകിയുടെയും കാമുകന്റെയും ബന്ധുക്കൾ അറിയിച്ചു.








