ഗുവാഹട്ടി : അസമിൽ കഞ്ചാവ് പിടിച്ചെടുത്ത് പോലീസ്. കരീംഗഞ്ച് ജില്ലയിലാണ് സംഭവം. 6 പേരിൽ നിന്നും 33.5 കിലോ ഗ്രാം കഞ്ചാവാണ് പോലീസ് പിടികൂടിയത്. ആറ് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
നിലംബസാർ പോലീസിന്റെ നേതൃത്വത്തിലുളള സംഘമായിരുന്നു കഞ്ചാവ് വേട്ട നടത്തിയത്.
കഴിഞ്ഞ ദിവസം കരീംഗഞ്ച് പോലീസ് 10.5 കിലോ ഗ്രാം ഒരു ലക്ഷത്തോളം വൈഎബിഎ ഗുളികകൾ പിടിച്ചെടുത്തിരുന്നു. ഇതിൽ മൂന്ന് പേർ അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലയിൽ വീണ്ടും കഞ്ചാവ് വേട്ട നടത്തുന്നത്.
അടുത്തിടെ 35ലക്ഷം വരുന്ന 88.05 ഗ്രാം ഹെറോയിൻ അഗർത്തലയിൽ നിന്നും പിടിച്ചെടുത്തിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു ലഹരി പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കുകയാണ്.








