രാജസ്ഥാനിൽ തുടർ ഭൂചലനം; ഭയന്നോടി നാട്ടുകാർ; മണിപ്പൂരിലും നേരിയ ഭൂമികുലുക്കം; ആളപായമില്ല

Published by
Brave India Desk

ജയ്പൂർ; രാജസ്ഥാനിൽ തുടർ ഭൂചലനങ്ങൾ. ഇന്ന് പുലർച്ചെയാണ് അരമണിക്കൂറിനുള്ളിൽ ജയ്പൂരിൽ തുടർച്ചയായ മൂന്ന് ഭൂചലനങ്ങൾ ഉണ്ടായത്. രാവിലെ 4.10 നാണ് ആദ്യ ഭൂചലനം റിപ്പോർട്ട് ചെയ്തത്. റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

4.22ന് അഞ്ച് കിലോമീറ്റർ വ്യാപ്തിയിലാണ് റിക്ടർ സ്‌കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം അനുഭവപ്പെട്ടത്.  4.25ഓടെ റിക്ടർ സ്‌കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ മൂന്നാമത്തെ ചലനവുമുണ്ടായി. 10 കിലോമീറ്ററിൽ അധികം വ്യാപ്തിയുണ്ടായിരുന്ന ചലനമായിരുന്നു ഇതെന്നും എൻസിഎസ് വ്യക്തമാക്കുന്നു.

മൂന്ന് ഭൂചലനവും അനുഭവപ്പെട്ട പ്രദേശങ്ങളിലെ ആളുകളെ മാറ്റിപാർപ്പിച്ചിരിക്കുകയാണ്. നിലവിൽ ആളപായമോ നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല.

അതേസമയം മണിപ്പൂരിൽ റിക്ടർ സ്‌കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി. ഉഖ്രുലിലാണ് ഇന്ന് പുലർച്ചെ ഭൂമികുലുക്കമുണ്ടായത്. പുലർച്ചെ 5.01ന് ഉണ്ടായ ചലനത്തിന് 20 കിലോമീറ്റർ വ്യാപ്തിയുണ്ടായിരുന്നുവെന്ന് എൻസിഎസ് അറിയിച്ചു.

Share
Leave a Comment

Recent News