കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്ത കേസിൽ അദ്ധ്യാപകനെ അറസ്റ്റ് ചെയ്ത് ധോലാഘട്ട് പോലീസ്. പശ്ചിമബംഗാളിലെ സൗത്ത് 24 പർഗാന ജില്ലയിലാണ് സംഭവം. സ്‌കൂളിന്റെ ശുചിമുറിയിൽവച്ച് പെൺകുട്ടിയെ അദ്ധ്യാപകൻ അറസ്റ്റ് ചെയ്‌തെന്നാണ് പരാതി. മദ്രസ അദ്ധ്യാപകനായ ഫൈസുദ്ദീൻ മൊല്ലയാണ് പിടിയിലായത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി ടോയ്ലറ്റിൽ പോകുമ്പോൾ അദ്ധ്യാപകൻ അവളെ പിന്തുടരുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. കുട്ടി സഹായത്തിനായി നിലവിളിച്ചപ്പോൾ അയാൾ അവളെ ശാരീരികമായി ഉപദ്രവിക്കുകയും ഒരു ശുചിമുറിയിൽ പൂട്ടുകയും ചെയ്തു.പെൺകുട്ടിയെ അവളുടെ സുഹൃത്തുക്കൾ രക്ഷപ്പെടുത്തുകയും തുടർന്ന് അവർ സംഭവം അമ്മയെ അറിയിക്കുകയും ചെയ്തു
പെൺകുട്ടിയുടെ കുടുംബം ധോലാഘട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിന് പിന്നാലെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയൽ (പോക്സോ) നിയമപ്രകാരവും പോലീസ് കേസെടുക്കുകയായിരുന്നു.








