ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ശിവലിംഗം അടിച്ച് തകർത്ത് മതതീവ്രവാദികൾ. മൊറെനയിലായിരുന്നു സംഭവം. ശിവലിംഗത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായ പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ രംഗത്ത് എത്തി.
ഗവൺമെന്റ് ഫോർട്ട് സ്‌കൂൾ കോമ്പൗണ്ടിൽ ഉണ്ടായിരുന്ന ശിവലിംഗത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. രാവിലെ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കാൻ എത്തിയവരാണ് സംഭവം ആദ്യമായി കണ്ടത്. ഉടനെ ബജ്രംഗ്ദൾ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തിൽ പ്രവർത്തകർ പോലീസിൽ പരാതി നൽകി. ഇതേ തുടർന്ന് പോലീസ് എത്തി സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.








