മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ഒരു കിലോയിലധികം തൂക്കമുള്ള സ്വർണം പിടിച്ചെടുത്തു. സംഭവത്തിൽ യുവതിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
രാവിലെയോടെയായിരുന്നു സംഭവം. ഷംല അബ്ദുൾ കരീം എന്ന യാത്രക്കാരിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചായിരുന്നു സ്വർണം കടത്താൻ ശ്രമം. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ യുവതിയെ കസ്റ്റംസ് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ അടിവസ്ത്രത്തിൽ നിന്നും സ്വർണവും കണ്ടെടുത്തു.
1.1 കിലോ സ്വർണം ആയിരുന്നു അടിവസ്ത്രത്തിൽ ഒളിപ്പിച്ചിരുന്നത്. ഇതിന് വിപണിയിൽ 60 ലക്ഷം രൂപ വിലവരുമെന്നാണ് വിവരം. യുവതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. അന്താരാഷ്ട്ര സ്വർണക്കടത്ത് സംഘമാണ് സംഭവത്തിന് പിന്നിൽ എന്നാണ് സൂചന.
Discussion about this post