കോഴിക്കോട്: തെരുവുനായ ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് കൊച്ചൗസേഫ് ചിറ്റിലപ്പിളളി കോഴിക്കോട്ട് നടത്തുന്ന 24 മണിക്കൂര്‍ നിരാഹാരസമരം ഇന്ന് ഉച്ചക്ക് 12ന് കോഴിക്കോട് ബീച്ച് മൈതാനിയില്‍ ആരംഭിക്കും. ഞായറാഴ്ച ഉച്ചക്ക് 12വരെയാണ് സമരം. സ്ട്രേ ഡോഗ് ഫ്രീ മൂവ്മെന്റിെന്റ ആഭിമുഖ്യത്തില്‍ നടത്തുന്ന നിരാഹാരസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിനിമാപ്രവര്‍ത്തകരും സാമൂഹിക-സാംസ്കാരിക പ്രമുഖരും സമരപ്പന്തലിലെത്തും.
ഇന്ന് ഉച്ചക്ക് ഉദ്ഘാടനച്ചടങ്ങില്‍ സംവിധായകന് രഞ്ജിത്ത്, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്?ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍, നടന് മാമുക്കോയ, വ്യവസായി പി.കെ. അഹമ്മദ് തുടങ്ങിയവര്‍ സംബന്ധിക്കും. തെരുവുനായ ശല്യത്തിന് ഇനിയും ശാശ്വത പരിഹാരമുണ്ടായില്ലെങ്കില്‍ കൂടുതല്‍ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും സ്ട്രേ ഡോഗ് ഫ്രീ മൂവ്മെന്റ് ചെയര്മാന് കൂടിയായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി അറിയിച്ചു.
വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ കാഞ്ചനമാല, വിനോദ് കോവൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Discussion about this post