ന്യൂഡൽഹി: ജന്മാഷ്ടമി ദിനത്തിൽ എല്ലാ വിശ്വാസികൾക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി. ശ്രീകൃഷ്ണനോടുള്ള ഭക്തി എല്ലാവരുടെയും ജീവിതത്തിൽ സന്തോഷം നിറയ്ക്കട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ആശംസകൾ നേർന്നത്.
ജന്മാഷ്ടമി ഏവർക്കും ആശംസകൾ. ഭക്തിയുടെ ഈ ദിനം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷം നിറയ്ക്കട്ടെ. ഭക്തരുടെ മനസ്സുകളിൽ ശ്രീകൃഷ്ണ ഭഗവാൻ ജീവിക്കുന്നത് തുടരട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
ജന്മാഷ്ടമി ദിനത്തോട് അനുബന്ധിച്ച് രാജ്യവ്യാപകമായി ഘോഷയാത്രയുൾപ്പെടെ വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുക. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ഇന്നലെ കേരളത്തിൽ ശോഭയാത്രയും മറ്റ് പരിപാടികളും സംഘടിപ്പിച്ചിരുന്നു.









