ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവ് പി.പി മുകുന്ദന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. അദ്ദേഹത്തിന്റെ വിയോഗം ബിജെപി കുടുംബത്തിന് തീരാ നഷ്ടമാണ്. കേരളത്തിൽ ബിജെപിയെ ശക്തിപ്പെടുത്തുന്നതിനായി നിരവധി പ്രവർത്തനങ്ങളാണ് അദ്ദേഹം മുന്നോട്ട് വച്ചതെന്നും നദ്ദ കൂട്ടിച്ചേർത്തു.
മുതിർന്ന ബിജെപി നേതാവും മുൻ സംസ്ഥാന ജനറൽ സെക്രട്ടറി (ഓർഗ.) പി പി മുകുന്ദന്റെ വിയോഗം ബിജെപി കുടുംബത്തിന് നികത്താനാവാത്ത നഷ്ടമാണ്. മികച്ച സംഘടനാ വൈദഗ്ധ്യം ഉള്ള അദ്ദേഹം കേരളത്തിൽ ബിജെപിയെ ശക്തിപ്പെടുത്തുന്നതിനായി വലിയ സംഭാവനകളാണ് നൽകിയത്. ദുഃഖത്തിന്റെ വേളയിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും നദ്ദ കൂട്ടിച്ചേർത്തു.
രാവിലെയോടെയായിരുന്നു പിപി മുകുന്ദന്റെ അപ്രതീക്ഷിത വിയോഗം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം ദീർഘനാളായി ചികിത്സയിലായിരുന്നു. ബിജെപിയുടെ മുൻ സംഘടനാ ജനറൽ സെക്രട്ടറിയാണ് പി പി മുകുന്ദൻ. ദീർഘകാലമായി ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗമായിരുന്നു അദ്ദേഹം.









