Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Culture
Temple

ഹൈന്ദവ ശിൽപ്പകലാ സംസ്കൃതി ലോകത്തിന്റെ നെറുകയിൽ; ഹൊയ്സാല ക്ഷേത്രങ്ങളെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി യുനെസ്കോ; സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി

ഡൽഹി സുൽത്താന്മാരുടെ ആക്രമണങ്ങളെ അതിജീവിച്ചാണ് ഇവ കാലാതിവർത്തിയായി നിലകൊള്ളുന്നത്

by Brave India Desk
Sep 18, 2023, 09:52 pm IST
in Temple, India, International, Culture
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ഭാരതീയ ശിൽപ്പകലയുടെയും വാസ്തുവിദ്യയുടെയും മകുടോദാഹരണങ്ങളായ കർണാടകയിലെ ഹൊയ്സാല ക്ഷേത്രങ്ങൾ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചു. ബേലൂരിലെയും ഹാലേബീഡിലെയും സോമനാഥപുരത്തെയും ക്ഷേത്രങ്ങൾ 2022-2023ലെ ഇന്ത്യയുടെ ഔദ്യോഗിക നാമനിർദേശമായി കേന്ദ്ര സാംസ്കാരിക വകുപ്പ് യുനെസ്കോക്ക് സമർപ്പിച്ചിരുന്നു. ഇത് അംഗീകരിക്കപ്പെടുകയായിരുന്നു.

ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിനും ചരിത്ര പാരമ്പര്യത്തിനുമുള്ള അംഗീകരമായാണ് ഹൊയ്സാല ക്ഷേത്രങ്ങൾ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചതിനെ ചരിത്രകാരന്മാർ നോക്കിക്കാണുന്നത്. ഉദാത്തമായ ഹൊയ്സാല ശിൽപ്പകലയുടെയും സാംസ്കാരിക ഉന്നതിയുടെയും പ്രതീകങ്ങളാണ് ഈ ക്ഷേത്രങ്ങൾ.

Stories you may like

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

സംഹാരമൂർത്തിയായ ശിവഭഗവാന്റെ ക്ഷേത്രമായ ഹൊയ്സാലേശ്വര ക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടിലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. വിഷ്ണുവർദ്ധന മഹാരാജാവ് പണികഴിപ്പിച്ച ഈ ക്ഷേത്രം ഹൊയ്സാല രാജവംശത്തിന്റെ അകമഴിഞ്ഞ ഭക്തിക്കും ആത്മീയ പാരമ്പര്യത്തിനും നിദാനമാണ്.

ശൈവ സംസ്കൃതിയിൽ വിശ്വസിക്കെ തന്നെ വൈഷ്ണവ സംസ്കൃതിയെയും ശാക്തേയ സംസ്കൃതിയെയും ഉൾക്കൊള്ളുന്നവരായിരുന്നു ഹൊയ്സാലർ. ജൈന പാരമ്പര്യത്തിന്റെ അടയാളങ്ങളും ഹൊയ്സാല നിർമ്മിതികളിൽ പ്രകടമാണ്.

ഭാരതീയ ഇതിഹാസങ്ങളായ രാമായണം, മഹാഭാരതം, ഭാഗവതം എന്നിവയിൽ നിന്നുമുള്ള കഥാസന്ദർഭങ്ങൾ ഹൊയ്സാല ക്ഷേത്രങ്ങളിൽ കൊത്തി വെച്ചിട്ടുണ്ട്. ഹൊയ്സാലേശ്വര ക്ഷേത്രത്തിന് സമീപത്തെ കേശവേശ്വര ക്ഷേത്രം വൈഷ്ണവ ആരാധകരുടെ കേന്ദ്രമായിരുന്നു.

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ് നിലവിൽ ഹൊയ്സാല ക്ഷേത്രങ്ങൾ. ദ്രാവിഡ ശിൽപ്പകലയും മദ്ധ്യഭാതീയ ശിൽപ്പകലയായ ഭൂമിജ സമ്പ്രദായവും വടക്കു പടിഞ്ഞാറൻ ഭാരതീയ ശിൽപ്പകലാ സമ്പ്രദായമായ നഗരയും ഹൊയ്സാല ക്ഷേത്രങ്ങളിൽ സംഗമിക്കുന്നു.

ഹൊയ്സാല ക്ഷേത്രങ്ങളുടെ ആഗോള പ്രാധാന്യം വർദ്ധിപ്പിക്കുന്നതിനോടൊപ്പം സമ്പന്നമായ തനത് സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിൽ ഭാരതം പുലർത്തുന്ന ജാഗ്രതക്കുള്ള ആദരവ് കൂടിയാവുകയാണ് യുനെസ്കോയുടെ ഈ അംഗീകാരം. ഡൽഹി സുൽത്താന്മാരുടെ ആക്രമണങ്ങളെ അതിജീവിച്ചാണ് ഇവ കാലാതിവർത്തിയായി നിലകൊള്ളുന്നത്.

ഹൊയ്സാല ക്ഷേത്രങ്ങളെ യുനെസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത് അഭിമാനകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഹൊയ്സാല ക്ഷേത്രങ്ങളുടെ സൗന്ദര്യവും ആത്മീയ ചൈതന്യവും കാലാതിവർത്തിയാണ്. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെയും നമ്മുടെ പൂർവികരുടെ കരകൗശല വൈദഗ്ധ്യത്തിന്റെയും നേർസാക്ഷ്യമാണ് ഹൊയ്സാല ക്ഷേത്രങ്ങളെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

More pride for India!

The magnificent Sacred Ensembles of the Hoysalas have been inscribed on the @UNESCO World Heritage List. The timeless beauty and intricate details of the Hoysala temples are a testament to India's rich cultural heritage and the exceptional craftsmanship of… https://t.co/cOQ0pjGTjx

— Narendra Modi (@narendramodi) September 18, 2023

Tags: World Heritage ListNarendra ModiunescoHinduismHoysala Temples
Share1
Tweet
Send
Share

Latest stories from this section

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

Latest News

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies