ചെന്നൈ: തമിഴ്‌നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ തൂങ്ങി മരിച്ചു. പ്ലസ്ടു വിദ്യാർത്ഥിനിയായ മീര(16) ആണ് മരിച്ചത്. മാനസിക സമ്മർദ്ദം മൂലം ആത്മഹത്യ ചെയ്തുവെന്നാണ് വിവരം. ചെന്നൈ ടിടികെ നഗറിലെ വീട്ടിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടനെ തന്നെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.








