ന്യൂഡൽഹി: ഭാരതത്തിന്റെ ഭാവിയിൽ സ്ത്രീകൾക്ക് തുല്യ പങ്കാളിത്തം നൽകാനുള്ള േകന്ദ്ര സർക്കാരിന്റെ നീക്കത്തിൽ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ബിജെപി എംപി മനേക ഗാന്ധി. അഭിമാന നിമിഷമാണിത്. അസമത്വത്തിനെതിരെ പോരാടാനും സ്ത്രീകൾ തുല്യ പങ്കാളിത്തം നൽകാനുള്ള ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും മനേക ഗാന്ധി പറയുന്നു
ജനങ്ങളെ വെറും കണക്കുകളുടെ രൂപത്തിലല്ല, അവരുടെ ആവശ്യങ്ങളുടെ വെളിച്ചത്തിലാണ് പ്രധാനമന്ത്രി ഓരോരുത്തരേയും പരിഗണിക്കുന്നത്. ഭർത്താവ് സഞ്ജയ് ഗാന്ധിയുടെ മരണത്തിന് ഒമ്പത് വർഷത്തിന് ശേഷം 32ാം വയസ്സിൽ താൻ പാർലമെന്റിൽ പ്രവേശിച്ചുവെന്നും, ജീവിതത്തിന്റെ നല്ലൊരു ഭാഗവും ഈ പാർലമെന്റ് മന്ദിരത്തിലാണ് ചെലവഴിച്ചതെന്നും” മനേക ഗാന്ധി കൂട്ടിച്ചേർത്തു.
പുതിയ പാർലമെന്റ് മന്ദിരത്തിൽ വനിതാ സംവരണ ബിൽ ആണ് ആദ്യം അവതരിപ്പിക്കുന്നത്. നാളെ ലോക്സഭയിൽ വനിതാ സംവരണ ബിൽ പാസാക്കും. ബില്ലിന്മേൽ വ്യാഴാഴ്ച രാജ്യസഭയിൽ ചർച്ച നടക്കും.
Discussion about this post