ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന വനിതാ സംവരണ ബിൽ ലോക്‌സഭ പാസാക്കി. 454 എംപിമാരാണ് ബില്ലിനെ അനുകൂലിച്ചത്. നിലവിലെ ബില്ലിനെ രണ്ട് എംപിമാർ എതിർത്തു. ബിൽ നാളെ രാജ്യസഭയിലെത്തും.
ബില്ലിനെ എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസി എതിർത്തു. പാർലമെന്റിൽ പ്രാതിനിധ്യം കുറവായ ഒബിസി, മുസ്ലീം സ്ത്രീകൾക്ക് എന്തുകൊണ്ട് ക്വാട്ട നൽകുന്നില്ലെന്ന് ചോദിച്ചു.നിങ്ങൾ ആർക്കാണ് പ്രാതിനിധ്യം നൽകുന്നത്? പ്രാതിനിധ്യമില്ലാത്തവർക്ക് പ്രാതിനിധ്യം നൽകണം. ഈ ബില്ലിലെ പ്രധാന പോരായ്മയാണ് മുസ്ലീം സ്ത്രീകൾക്ക് പ്രാതിനിധ്യമില്ലാത്തത്, അതിനാൽ ഞങ്ങൾ ഇതിനെ എതിർക്കുന്നുവെന്ന് ഒവൈസി പറഞ്ഞു.
ചർച്ച സമയത്തും ഒവൈസി തന്റെ ഭേദഗതിയുമായി മുന്നോട്ടു പോയി. എന്നാൽ ലോക്‌സഭ ശബ്ദവോട്ടോടെയ ഒവൈസിയുടെ ഭേദഗതി തള്ളി. ന്യൂനപക്ഷങ്ങൾക്കും പിന്നാക്കക്കാർക്കും ഉപസംവരണം വേണമെന്നായിരുന്നു ഒവൈസിയുടെ നിർദ്ദേശം.
ആഭ്യന്തരമന്ത്രിയുടെ വിശദീകരണത്തെ തുടർന്ന് എൻകെ പ്രേമചന്ദ്രൻ ഭേദഗതി പിൻവലിച്ചു.
Discussion about this post