ലഖ്നൗ: ലഖ്നൗ: സണ്‍ഫീസ്റ്റ് യിപ്പീ, മാഗി നൂഡില്‍സുകളില്‍ അനുവദനീയമായതിലും കൂടുതല്‍ അളവില്‍ ചാരത്തിന്റെ അംശം കണ്ടത്തെി. ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലെ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് മാരകമായ വൃക്കരോഗത്തിനുവരെ കാരണമായേക്കാവുന്ന ചാരത്തിന്റെ അംശം കണ്ടത്തെിയത്.
പരിശോധനക്കെടുത്ത സാമ്പിളുകള്‍ ഭക്ഷ്യയോഗ്യമല്ലെന്നും കണ്ടത്തെി. ഇതേതുടര്‍ന്ന് സണ്‍ഫീസ്റ്റ് യിപ്പീ നൂഡ്ല്സ് നിര്‍മാതാക്കളായ ഐ.ടി.സി കമ്പനിക്ക് ലാബ് നോട്ടീസയച്ചു. മൂന്നുദിവസത്തിനകം മറുപടി നല്‍കാനാണ് നിര്‍ദേശം.
നേരത്തേ ഈയത്തിന്റെ അംശം കൂടുതലാണെന്ന് കണ്ടത്തെിയതിനെതുടര്‍ന്ന് മാഗി നൂഡ്ല്സ് നിരോധിച്ചിരുന്നു. അടുത്തിടെ നിരോധം നീക്കിയതിനെതുടര്‍ന്ന് മാഗി വീണ്ടും വിപണിയിലെത്തിയിരുന്നു.
Discussion about this post