ന്യൂഡൽഹി: നരേന്ദ്രമോദി തന്നെ തുടർച്ചയായ മൂന്നാം വട്ടവും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് മുന്നിലെ തുറന്ന പുസ്തകമാണെന്നും നിത്യാനന്ദ് റായ് പറയുന്നു. ബീഹാറിലേയും ഈ രാജ്യത്തേയും ജനങ്ങൾ നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ ഒരുങ്ങുകയാണ്.
രാജ്യത്ത് എവിടെയാണെങ്കിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നിങ്ങൾക്ക് മുന്നിൽ വ്യക്തമാണ്. നരേന്ദ്രമോദിക്ക് പകരമായി മറ്റാരെയെങ്കിലും ആ സ്ഥാനത്തേക്ക് കൊണ്ടുവരാൻ ജനങ്ങൾ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ നരേന്ദ്രമോദി മൂന്നാം വട്ടവും പ്രധാനമന്ത്രിയാകുമെന്ന കാര്യം ഉറപ്പിച്ച് പറയാൻ എനിക്ക് സാധിക്കും.
രാജ്യത്തെ അഴിമതി രഹിത ഇന്ത്യയാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്, അതിനായി നിരവധി കാര്യങ്ങൾ അദ്ദേഹം ചെയ്തു. ആർജെഡി പോലെ ഒരു പാർട്ടി അഴിമതിയുടെ ചരിത്രം മാത്രമാണുള്ളത്. എന്നാൽ അഴിമതിയുടെ ചിത്രത്തെ മായ്ച്ചു കളയാൻ പ്രധാനമന്ത്രിക്ക് സാധിക്കും. രാജ്യത്തെ സ്ത്രീകളെ സ്വയം പര്യാപ്തരാക്കുക ശാക്തീകരിക്കുക എന്നതിനെല്ലാം പ്രധാനമന്ത്രി വളരെ അധികം പ്രാധാന്യം നൽകുന്നുണ്ട്. വനിതാ സംവരണ ബിൽ പാർലമെന്റിലെത്തിച്ച് അതിനായി പ്രവർത്തിച്ചുവെന്നും” നിത്യാനന്ദ് റായ് പറയുന്നു.
Discussion about this post