മുംബൈ: ഗണേശോത്സവത്തിന്റെ ഭാഗമായുള്ള ആഘോഷ പരിപാടികളിൽ പങ്കെടുത്ത് നടൻ ആമിർ ഖാൻ. ബിജെപി അദ്ധ്യക്ഷൻ ആശിഷ് ഷെലാറിന്റെ വീട്ടിൽ സംഘടിപ്പിച്ച പരിപാടികളിൽ ആയിരുന്നു ആമിർ ഖാൻ പങ്കുചേർന്നത്. അദ്ദേഹത്തിന് പുറമേ നടൻ അദാ ശർമ്മയും പങ്കെടുത്തു.
ഇന്നലെ വൈകീട്ടോടെയായിരുന്നു ആശിഷ് ഷെലാറിന്റെ വസതിയിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. ഇവിടേയ്ക്ക് താലത്തിൽ മധുരവുമായിട്ടാണ് ആമിർ ഖാൻ എത്തിയത്. അദ്ദേഹത്തോടൊപ്പം മറ്റ് കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. വീട്ടിലെത്തിയ ആമിർ ഖാനെ ആശിഷ് ഷെലാറും കുടുംബാംഗങ്ങളും സ്വാഗതം ചെയ്തു.
തുടർന്ന് ഒന്നിച്ച് ഗണേശ വിഗ്രഹം സ്ഥാപിച്ച പന്തലിന് മുൻപിൽ എത്തി. താലത്തിൽ കൊണ്ടുവന്ന മധുരവും മറ്റുള്ളവയും ഗണപതി ഭഗവാന് ആമിർ നേദിക്കുകയായിരുന്നു. ഒരു മണിക്കൂറോളം നേരം ആശിഷ് ഷെലാറിന്റെ വീട്ടിൽ ചിലവഴിച്ച ശേഷമായിരുന്നു ആമിർ ഖാൻ മടങ്ങിയത്.
വെള്ള കുർത്തയും പൈജാമയും ധരിച്ചായിരുന്നു അദ്ദേഹം എത്തിയത്. അദ്ദേഹത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Discussion about this post