തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് പിജി ഡോക്ടർമാരുടെ 24 മണിക്കൂർ സൂചനാ പണിമുടക്ക്. അത്യാഹിത, ഐസിയു, ലേബർ റൂം വിഭാഗങ്ങളിൽ ഒഴികെ പിജി ഡോക്ടർമാരുടെ സേവനം ഉണ്ടാകില്ല .പിജി കോഴ്‌സുകൾക്ക് ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം നഷ്ടപ്പെട്ടതിലും ഡോക്ടർമാരുടെ പെൻഷൻപ്രായം ഉയർത്തുന്നതിനുള്ള നീക്കത്തിലും പ്രതിഷേധിച്ചാണ് സൂചനാ പണിമുടക്ക് നടത്തുന്നത്.രാവിലെ 8 മുതൽ ശനി രാവിലെ 8 വരെയാണ് സൂചനാ പണിമുടക്കെന്ന് ആരോഗ്യ സർവകലാശാലാ യൂണിയൻ കൗൺസിലർ ഡോ. അനന്ദു അറിയിച്ചു.
അടിസ്ഥാനസൗകര്യങ്ങളുടെയും അദ്ധ്യാപകരുടെ കുറവും ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ പിജി കോഴ്‌സുകളുടെ അംഗീകാരം ഇന്ത്യൻ മെഡിക്കൽ കൗൺസിൽ റദ്ദാക്കിയിരുന്നു. ആവശ്യങ്ങൾക്ക് പരിഹാരമുണ്ടായില്ല്വെങ്കിൽ വൻ പ്രക്ഷോഭത്തിന് തയാറാകാനാണ് പിജി ഡോക്ടർമാരുടെ തീരുമാനം.
കൊവിഡ് സമയത്ത് സേവനം ചെയ്തതിന്റെ പേരിൽ നല്കാമെന്ന് പറഞ്ഞ ആനുകൂല്യങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ആരോഗ്യ സർവകലാശാലാ യൂണിയൻ ആരോപിക്കുന്നു












