Sunday, May 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇന്ത്യ ബംഗ്ലാദേശ് ബന്ധം കൂടുതൽ കരുത്തിലേക്ക് ; അഗര്‍ത്തല-അഖൗറ ക്രോസ് ബോര്‍ഡര് ഉൾപ്പെടെ മൂന്ന് തന്ത്രപ്രധാന റെയിൽപദ്ധതികൾ; ഉദ്ഘാടനം നിർവ്വഹിച്ച് ഇരു പ്രധാനമന്ത്രിമാരും

by Brave India Desk
Nov 1, 2023, 01:19 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡല്‍ഹി : ഇന്ത്യ-ബംഗ്ലാദേശും തമ്മിലുള്ള മൂന്ന് വന്‍കിട പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നദേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചേര്‍ന്ന് സംയുക്തമായി നിര്‍വ്വഹിച്ചു. അഗര്‍ത്തല-അഖൗറ ക്രോസ് ബോര്‍ഡര്‍ റെയില്‍ ലിങ്ക്, ഖുല്‍ന-മോംഗ്ല പോര്‍ട്ട് റെയില്‍ ലൈന്‍, മൈത്രീ സൂപ്പര്‍ തെര്‍മല്‍ പവര്‍ പ്ലാന്റ് എന്നീ പദ്ധതികളാണ് ഇരു പ്രധാനമന്ത്രിമാരും ഉദ്ഘാടനം ചെയ്തത്. ഇന്ത്യയുടെ സഹായത്തോടയാണ് ബംഗ്ലാദേശ് ഈ മൂന്ന് പദ്ധതികളും നടപ്പാക്കിയത്.

ഇന്ന് രാവിലെ 11 മണിയോടെ വെര്‍ച്വലായാണ് പദ്ധതികളുടെ ഉദ്ഘാടനം നടന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഊഷ്മളമാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് നന്ദി അറിയിക്കുന്നതായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പറഞ്ഞു.

Stories you may like

യുദ്ധഭീതിയെ വകവെക്കാതെ ഇന്ത്യൻ കരുത്ത്; ഹോർമുസ് കടലിടുക്ക് ഭേദിച്ച് 20,000 ടൺ പാചകവാതകവുമായി കപ്പൽ ഗുജറാ തീരത്ത്; സോഷ്യൽ മീഡിയയിൽ കയ്യടി!

ഇന്ത്യയെ വിരട്ടാൻ നോക്കേണ്ട! ഗംഗാ ജലക്കരാറിന്റെ പേരിൽ വിലപേശലുമായി ബംഗ്ലാദേശ്; പത്മ ബാരേജും തീസ്തയും ഉയർത്തി രാഷ്ട്രീയക്കളി!

അഗര്‍ത്തല-അഖൗറ ക്രോസ് ബോര്‍ഡര്‍ റെയില്‍ ലിങ്ക് ഇന്ത്യയേയും ബംഗ്ലാദേശിനെയും ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതിയാണ്. 392.52 കോടി രൂപയുടെ ഇന്ത്യന്‍ ഗ്രാന്റ് ബംഗ്ലദേശിന് നല്‍കിയാണ് അഖൗറ-അഗര്‍ത്തല ക്രോസ്-ബോര്‍ഡര്‍ റെയില്‍ ലിങ്ക് പദ്ധതി നടപ്പാക്കിയത്. ബംഗ്ലാദേശില്‍ 6.78 കിലോമീറ്ററും വടക്കുകിഴക്കന്‍ സംസ്ഥാനമായ ത്രിപുരയില്‍ 5.46 കിലോമീറ്ററും ഉള്ള ഇരട്ട ഗേജ് റെയില്‍ പാത ഉള്‍പ്പെടെ 12.24 കിലോമീറ്ററാണ് റെയില്‍ ലിങ്കിന്റെ നീളം. ഒരു വലിയ പാലവും മൂന്ന് ചെറിയ പാലങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. അഗര്‍ത്തലയില്‍ നിന്ന് ധാക്ക വഴി കൊല്‍ക്കത്തയിലേക്കുള്ളതാണ് പാത. കഴിഞ്ഞ ദിവസം ഇത് വഴി പരീക്ഷണയോട്ടവും നടന്നിരുന്നു. നിലവില്‍ കൊല്‍ക്കത്തയില്‍ നിന്ന് അഗര്‍ത്തയിലേക്ക് 31 മണിക്കൂറാണ് യാത്രാദൈര്‍ഘ്യം. പുതിയ പാത വരുന്നതോടെ ഇത് 10 മണിക്കൂറായി കുറയുന്നു.

ഖുല്‍ന-മോംഗ്ല തുറമുഖ റെയില്‍ ലൈന്‍ പദ്ധതിക്കായി മൊത്തം 388.92 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ചെലവ് ചിലവായത്. കേന്ദ്ര സര്‍ക്കാര്‍ ഇളവുകളോടെ അനുവദിച്ച വായ്പാ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. മോംഗ്ല തുറമുഖത്തിനും ബംഗ്ലാദേശിലെ ഖുല്‍ന മേഖലയില്‍ നിലവിലുള്ള റെയില്‍ ശൃംഖലയ്ക്കും ഇടയില്‍ ഏകദേശം 65 കിലോമീറ്റര്‍ ബ്രോഡ് ഗേജ് റെയില്‍ പാതയുടെ നിര്‍മ്മാണം പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഇതോടെ, ബംഗ്ലാദേശിലെ രണ്ടാമത്തെ വലിയ തുറമുഖമായ മോംഗ്ലയെ ഇന്ത്യയുടെ ബ്രോഡ്-ഗേജ് റെയില്‍വേ ശൃംഖലയുമായി ബന്ധിപ്പിച്ചു. പശ്ചിമ ബംഗാളില്‍ നിന്ന് ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ചട്ടോഗ്രാം, മോംഗ്ല തുറമുഖങ്ങള്‍ വഴി ചരക്ക് ഗതാഗതവും ട്രാന്‍സ് ഷിപ്പ്‌മെന്റും ബംഗ്ലാദേശ് സര്‍ക്കാര്‍ അടുത്തിടെ അനുവദിച്ചിരുന്നു.

ബംഗ്ലദേശിലെ ഖുല്‍ന ഡിവിഷനിലെ രാംപാലില്‍ സ്ഥിതി ചെയ്യുന്ന 1,320 മെഗാവാട്ട് പ്ലാന്റാണ് മൈത്രീ സൂപ്പര്‍ തെര്‍മല്‍ പവര്‍ പ്രോജക്റ്റ്, 1.6 ബില്യണ്‍ ഡോളറിന്റെ ഇന്ത്യന്‍ കണ്‍സഷന്‍ ഫിനാന്‍സിംഗ് സ്‌കീം വായ്പയ്ക്ക് കീഴിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യയുടെ എന്‍ടിപിസിഎല്ലും ബംഗ്ലാദേശ് പവര്‍ ഡെവലപ്മെന്റ് ബോര്‍ഡും തമ്മിലുള്ള സംയുക്ത സംരംഭമായ ബംഗ്ലാദേശ്-ഇന്ത്യ ഫ്രണ്ട്ഷിപ്പ് പവര്‍ കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് പദ്ധതി നടപ്പിലാക്കിയത്.

Tags: InaugurateRail power projectsIndia Bangladesh
Share36TweetSendShare

Latest stories from this section

തിരുവനന്തപുരം – ഹസ്രത് നിസാമുദ്ദീൻ രാജ്ധാനി എക്സ്പ്രസിൽ വൻ തീപിടുത്തം ; അപകടം ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ

തിരുവനന്തപുരം – ഹസ്രത് നിസാമുദ്ദീൻ രാജ്ധാനി എക്സ്പ്രസിൽ വൻ തീപിടുത്തം ; അപകടം ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ

ദാരിദ്ര്യത്തിന്റെ പതിറ്റാണ്ട്; പശ്ചിമേഷ്യൻ യുദ്ധത്തിൽ ലോകത്തിന് മുന്നറിയിപ്പുമായി ഹേഗിൽ മോദിയുടെ ഗർജ്ജനം; വാക്കുകൾ ചർച്ചയാകുന്നു

ദാരിദ്ര്യത്തിന്റെ പതിറ്റാണ്ട്; പശ്ചിമേഷ്യൻ യുദ്ധത്തിൽ ലോകത്തിന് മുന്നറിയിപ്പുമായി ഹേഗിൽ മോദിയുടെ ഗർജ്ജനം; വാക്കുകൾ ചർച്ചയാകുന്നു

ലീഗ് മതം പറഞ്ഞ് അധികാരക്കസേരകളിൽ അടയിരിക്കുന്നു; പത്തു വർഷത്തെ കുറവ് നികത്താൻ ലീഗ് വരുന്നു! ഈഴവർ തമ്മിൽ തല്ലി നശിക്കുന്നു; വെള്ളപ്പള്ളി നടേശൻ

അധികാരമുറപ്പായപ്പോൾ കടുത്ത ഹിന്ദുവിരുദ്ധത, മലബാറും മാറാടും മറക്കില്ല’; മുസ്ലീം ലീഗിനെതിരെ വെള്ളാപ്പള്ളി

ഇന്ത്യയുടെ ചരിത്രനേട്ടം; ആയിരം വർഷം പഴക്കമുള്ള ചോളരാജവംശത്തിന്റെ ചെമ്പേടുകൾ നെതർലൻഡ്‌സ് തിരികെ നൽകി, നേരിട്ടേറ്റ് വാങ്ങി പ്രധാനമന്ത്രി

ഇന്ത്യയുടെ ചരിത്രനേട്ടം; ആയിരം വർഷം പഴക്കമുള്ള ചോളരാജവംശത്തിന്റെ ചെമ്പേടുകൾ നെതർലൻഡ്‌സ് തിരികെ നൽകി, നേരിട്ടേറ്റ് വാങ്ങി പ്രധാനമന്ത്രി

Discussion about this post

Latest News

ഗർഭിണിയായ സോനയെ കാറിലിട്ട് ചുട്ടെരിച്ചു; ഭർത്താവ് രജിൻലാൽ മനഃപൂർവ്വം ചെയ്തതെന്ന് കുടുംബം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്!

ഗർഭിണിയായ സോനയെ കാറിലിട്ട് ചുട്ടെരിച്ചു; ഭർത്താവ് രജിൻലാൽ മനഃപൂർവ്വം ചെയ്തതെന്ന് കുടുംബം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്!

ടീം ഒന്നാമത്, ഞാൻ രണ്ടാമത്; ലക്നൗവിനെതിരെ ധോണി വിട്ടുനിന്നത് ഇതിനായിരുന്നോ? റിപ്പോർട്ട് നോക്കാം

ടീം ഒന്നാമത്, ഞാൻ രണ്ടാമത്; ലക്നൗവിനെതിരെ ധോണി വിട്ടുനിന്നത് ഇതിനായിരുന്നോ? റിപ്പോർട്ട് നോക്കാം

ഇസ്രായേൽ പ്രതിരോധ നിർമ്മാണശാലയിൽ വൻ സ്ഫോടനം ; ഒടുവിൽ വിശദീകരണവുമായി നിർമ്മാണ കമ്പനി

ഇസ്രായേൽ പ്രതിരോധ നിർമ്മാണശാലയിൽ വൻ സ്ഫോടനം ; ഒടുവിൽ വിശദീകരണവുമായി നിർമ്മാണ കമ്പനി

ദ്രാവിഡിനെ കൈവിട്ടിരുന്നെങ്കിൽ അന്ന് അയാളുടെ കരിയർ അവസാനിക്കുമായിരുന്നു; ഇതിഹാസത്തെ രക്ഷിച്ച മാസ്റ്റർ പ്ലാൻ വെളിപ്പെടുത്തി സൗരവ് ഗാംഗുലി

ദ്രാവിഡിനെ കൈവിട്ടിരുന്നെങ്കിൽ അന്ന് അയാളുടെ കരിയർ അവസാനിക്കുമായിരുന്നു; ഇതിഹാസത്തെ രക്ഷിച്ച മാസ്റ്റർ പ്ലാൻ വെളിപ്പെടുത്തി സൗരവ് ഗാംഗുലി

‘കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത’; ഇറാന് മുന്നറിയിപ്പുമായി ട്രംപ് ; വീണ്ടും സംഘർഷത്തിലേക്കെന്ന് സൂചന

‘കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത’; ഇറാന് മുന്നറിയിപ്പുമായി ട്രംപ് ; വീണ്ടും സംഘർഷത്തിലേക്കെന്ന് സൂചന

ഇന്ത്യ – നെതർലൻഡ്‌സ് ബന്ധത്തിൽ ചരിത്രപരമായ വഴിത്തിരിവ്; മോദി – റോബ് ജെറ്റൻ കൂടിക്കാഴ്ചയിൽ ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ പ്രഖ്യാപിച്ചു

നെതർലൻഡ്സിലും മോദി തരംഗം; ടാറ്റയും എഎസ്എംഎല്ലും കൈകോർക്കുന്നു; സെമികണ്ടക്ടർ രംഗത്ത് വിപ്ലവകരമായ കുതിപ്പ്!

അശ്വിനും കോഹ്‌ലിയും ഒരേ വഞ്ചിയിൽ, ടെസ്റ്റ് വിരമിക്കലിന് പിന്നിലെ കറുത്ത അണിയറക്കഥകൾ പുറത്താകുമ്പോൾ; ഞെട്ടി ക്രിക്കറ്റ് ലോകം

അശ്വിനും കോഹ്‌ലിയും ഒരേ വഞ്ചിയിൽ, ടെസ്റ്റ് വിരമിക്കലിന് പിന്നിലെ കറുത്ത അണിയറക്കഥകൾ പുറത്താകുമ്പോൾ; ഞെട്ടി ക്രിക്കറ്റ് ലോകം

യുദ്ധഭീതിയെ വകവെക്കാതെ ഇന്ത്യൻ കരുത്ത്; ഹോർമുസ് കടലിടുക്ക് ഭേദിച്ച് 20,000 ടൺ പാചകവാതകവുമായി കപ്പൽ ഗുജറാ തീരത്ത്; സോഷ്യൽ മീഡിയയിൽ കയ്യടി!

യുദ്ധഭീതിയെ വകവെക്കാതെ ഇന്ത്യൻ കരുത്ത്; ഹോർമുസ് കടലിടുക്ക് ഭേദിച്ച് 20,000 ടൺ പാചകവാതകവുമായി കപ്പൽ ഗുജറാ തീരത്ത്; സോഷ്യൽ മീഡിയയിൽ കയ്യടി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies