ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത പാക് സന്ദര്‍ശനം വി.ഐ.പി നയതന്ത്ര ദൗത്യമാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി. ഇന്ത്യാ-പാക് ബന്ധം മെച്ചപ്പെടുത്തുന്നതിനെ സ്വാഗതം ചെയ്യുന്നു.
എന്നാല്‍ നേതാക്കള്‍ക്കിടയിലെ ബന്ധം മാത്രമായി ഇത് ഒതുങ്ങരുത്. സാധാരണ ജനങ്ങള്‍ക്കിടയിലെ ബന്ധവും മെച്ചപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേ സമയം പ്രതിപക്ഷ നേതാവ് വി.എസിനെ യെച്ചുരി പിന്തുണച്ചു. പാര്‍ട്ടിയെയും വി.എസിനെയും രണ്ടായി കാണേണ്ടതില്ലെന്നും പാര്‍ട്ടിയുടെ വിജയത്തില്‍ വി.എസിനും പങഅകുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post