ലൈസൻസും ഹെൽമറ്റുമില്ല; സഹായിയെ പുറകിലിരുത്തി ബൈക്ക് റേസ് നടത്തി ധനുഷിന്റെ മകൻ; പിഴ ചുമത്തി എംവിഡി

Published by
Brave India Desk

ചെന്നൈ: ഗതാഗത നിയമലംഘനത്തിന് നടൻ ധനുഷിന്റെ മകന് പിഴ ചുമത്തി മോട്ടോർവാഹന വകുപ്പ്. ലൈസൻസ് ഇല്ലാതെ റേസ് നടത്തിയ കുറ്റത്തിനാണ് നടപടി. മൂത്തമകൻ രാജയ്ക്കാണ് തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയത്. ആയിരം രൂപ അടയ്ക്കാനാണ് നിർദ്ദേശിച്ചത്.

17 വയസ്സാണ് രാജയുടെ പ്രായം. രാജ ബൈക്കിൽ റേസ് നടത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മോട്ടോർവാഹന വകുപ്പിന്റെ നടപടി. പോയസ് ഗാർഡനിലെ രജനീകാന്തിന്റെ വീട്ടിൽ നിന്നും ധനുഷിന്റെ വീട്ടിലേക്കാണ് റേസ്. ഹെൽമറ്റും ധരിച്ചിരുന്നില്ല.

നമ്പർ പ്ലേറ്റ് മറച്ചുവച്ചായിരുന്നു ബൈക്ക് റേസ്. രാജയ്‌ക്കൊപ്പം സഹായിയും ഉണ്ടായിരുന്നു. ബൈക്ക് ഓടിക്കുന്നതിന്റെ വീഡിയോ വഴിയാത്രികരിൽ ചിലർ ഫോണിൽ പകർത്തിയിരുന്നു. ഇതാണ് പുറത്തുവന്നത്. വീഡിയോ എടുക്കാൻ ശ്രമിച്ചയാളെ സഹായി അടിയ്ക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.

Share
Leave a Comment

Recent News