ന്യൂഡൽഹി : ലോക സമ്പദ് വ്യവസ്ഥയിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ. ഇന്ത്യൻ സമ്പദ് വ്യവസ്ഥ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉയർച്ചയിലേക്ക്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) ആദ്യമായി 4 ട്രില്യൺ ഡോളർ കടന്നു.
ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് ഡാറ്റയെ അടിസ്ഥാനമാക്കി എല്ലാ രാജ്യങ്ങൾക്കുമുള്ള തത്സമയ ട്രാക്കിംഗ് ജിഡിപി ഫീഡ് ആണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥ ആദ്യമായി നാലു ട്രില്യൺ കടന്നതായി പ്രഖ്യാപിച്ചത്. ഇതോടെ ഇന്ത്യക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തി.
ലോകത്തിൽ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥകളിൽ ഒന്നായി ഇന്ത്യ മാറിയിരിക്കുകയാണ്. വൈകാതെ തന്നെ 5 ട്രില്യൺ ഡോളറിന്റെ ജിഡിപി സ്വന്തമാക്കുക എന്നതാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
Discussion about this post