വര്‍ക്ക് ലൈഫ് ബാലന്‍സിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയരുന്നതിനിടെ ആനന്ദ് മഹീന്ദ്രയുടെ വാക്കുകള്‍ വൈറലാകുന്നു. ജോലിയുടെ ഗുണനിലവാരത്തിലാണ് സയമത്തിലല്ല താന്‍ വിശ്വസിക്കുന്നതെന്നാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ പറഞ്ഞത്.
നാരായണമൂര്‍ത്തിയോടും മറ്റുള്ളവരോടും എനിക്ക് നല്ല ബഹുമാനമുണ്ട്. പക്ഷെ ഇപ്പോള്‍ ഈ ചര്‍ച്ചകള്‍ പോകുന്നത് തെറ്റായ ദിശയിലാണ്. എന്റെ അഭിപ്രായത്തില്‍ ജോലിയുടെ ഗുണനിലവാരമാണ് സമയമല്ല പരിശോധിക്കപ്പെടേണ്ടത്. അതുകൊണ്ട് 40-48 മണിക്കൂറുകള്‍ അല്ലെങ്കില്‍ 70-90 മണിക്കൂറുകള്‍ എന്നതിലൊന്നുമല്ല കാര്യം.’ ആനന്ദ് മഹീന്ദ്ര പറഞ്ഞു.
ഇത്തരം നല്ല തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ള ആളുകള്‍ കമ്പനിയിലുണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. ‘നിങ്ങള്‍ എന്‍ജിനീയറോ, എംബിഎയെയോ ആയിക്കൊള്ളട്ടെ. നിങ്ങള്‍ നിര്‍ബന്ധമായും ആര്‍ട്ടും സംസ്‌കാരവും പഠിച്ചിരിക്കണം. ഇതേക്കുറിച്ചെല്ലാമറിയുന്നവര്‍ക്ക് നല്ല തീരുമാനങ്ങളെടുക്കാന്‍ സാധിക്കും.
കുടുംബങ്ങള്‍ക്കായി ഒരു കാര്‍ നിര്‍മിക്കാന്‍ ആലോചിക്കുകയാണെന്ന് കരുതൂ. കുടുംബവുമായി സമയം ചെലവഴിക്കാതെ എല്ലാ സമയവും ഓഫീസില്‍ മാത്രം ചെലവഴിക്കുന്നവര്‍ക്ക് എങ്ങനെയാണ് ഒരു കുടുംബത്തിന്റെ ആവശ്യങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാന്‍ കഴിയുക? ആനന്ദ് മഹീന്ദ്ര ചോദിക്കുന്നു.
ദിവസം എത്ര മണിക്കൂര്‍ ജോലി ചെയ്യുമെന്നുള്ള ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. ‘സമയത്തെ കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. നിങ്ങള്‍ എന്റെ ജോലിയുടെ ഗുണനിലവാരം മാത്രം നോക്കൂ. എത്രസമയം ജോലിയെടുത്തുവെന്ന് ചോദിക്കാതിരിക്കൂ’ എന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി.
Discussion about this post