ഉറക്കം കുറഞ്ഞുപോയാല്‍ ഡോക്ടറെ കണ്ട് ഉറക്കഗുളികകള്‍ ഉപയോഗിക്കുന്നവരുണ്ട്. ആരോഗ്യപ്രശ്‌നങ്ങളും സമ്മര്‍ദ്ദവും മൂലം ഉറക്കമില്ലാത്തവരുടെ എണ്ണവും വര്‍ധിച്ചുവരുന്നു. എന്നാല്‍ ഉറക്കഗുളികകള്‍ ഉപയോഗിക്കുന്ന ശീലം നല്ലതാണോ. അത് ഒട്ടും ആശാസ്യകരമായ രീതിയല്ലെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്.
ഇത്തരത്തിലുള്ള ഗുളികകളില്‍ പലതും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയും അല്‍ഷിമേഴ്സ് രോഗത്തിനുളള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍. മസ്തിഷ്‌ക നിര്‍ജ്ജലീകരണത്തിന് ആവശ്യമായ നോര്‍പിനെഫ്രിന്‍ ഇന്‍ഡ്യൂസ് പ്രവര്‍ത്തനങ്ങളെ ഉറക്കമരുന്നുകള്‍ തടസപ്പെടുത്തുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
Ambin പോലുള്ള ഉറക്ക സഹായികള്‍ മസ്തിഷ്‌ക ആരോഗ്യത്തില്‍ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പ്രത്യാഘാതങ്ങള്‍ വരുത്തുന്നുണ്ട് എന്ന് പഠനം പറയുന്നു. ഇതിലെ സജീവ ഘടകങ്ങളായ Zolpidem തലച്ചോറിലെ വിഷ പ്രോട്ടീനുകള്‍ നീക്കം ചെയ്യാനുള്ള തലച്ചോറിന്റെ കഴിവിനെ തടസപ്പെടുത്തും. ഇത് അല്‍ഷിമേഴ്സ് രോഗം പോലുള്ളവ വരുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തി.
സെല്‍ ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എലികളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. അതുപോലെ Zolpidem നോര്‍ഫിന്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഗവേഷക സംഘം കണ്ടെത്തിയിട്ടുണ്ട്.
Discussion about this post