ഒരു കാലത്ത് സിനിമയിലും മിനിസ്‌ക്രീനിലും നിറഞ്ഞു നിന്ന താരമാണ് മായ വിശ്വനാഥ്. ഒരു ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്ത് സജീവമായിരിക്കുകയാണ് താരം. പുതിയ ലുക്ക് കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. പ്രായം റിവേഴ്‌സ് ഗിയറിലാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
എന്നാൽ സിനിമാരംഗത്ത് വന്ന് ഗ്യാപ്പിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. ജീവിതത്തിലെ ചില തിരക്കുകളും അവസരങ്ങൾ ഇല്ലായ്മയുമാണ് കരിയറിൽ ഉണ്ടായ ഗ്യാപ്പിന് കാരണമെന്ന് മായ വിശ്വനാഥ് വെളിപ്പെടുത്തി. പുതിയ ചിത്രങ്ങളിൽ താരത്തെ കാണുമ്പോൾ ഒരു ടീനേജ് പെൺകുട്ടിയെപ്പോലെ സുന്ദരിയാണെന്ന ആരാധകരുടെ കമന്റുകളെ കുറിച്ചും താരം വാചാലയായി.
ഇതൊരു ലൊക്കേഷനിൽ നിന്ന് എടുത്ത ചിത്രങ്ങളോ ഫോട്ടോഷൂട്ട് ചിത്രങ്ങളോ ഒന്നുമല്ല, കൂട്ടുകാരികളായ നിഷ രാജിയും രോഹിണിയും പറഞ്ഞതനുസരിച്ച് ഞാൻ പോസ് ചെയ്യുക മാത്രമാണ് ചെയ്തത്, മേക്കപ്പില്ല , ലിപ്സ്റ്റിക് മാത്രം … അവർക്കൊപ്പം ചിലവഴിച്ച സമയം എനിക്കിഷ്ടപ്പെട്ടു ഞാൻ ഹാപ്പിയായിരുന്നു എന്ന് മായ പറഞ്ഞു.
ചുരുക്കം ചില സിനിമകൾ കൊണ്ട് പ്രേക്ഷമനസ്സുകൾ കീഴടക്കിയ നടിയാണ് മായ വിശ്വനാഥ്, സദാനന്ദന്റെ സമയം’, ‘തന്മാത്ര’, ‘അനന്തഭദ്രം’ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ച നടി മിനിസ്‌ക്രീനിലും മായ തന്റെ സാന്നിധ്യമറിയിച്ചു.
Discussion about this post