ഇടുക്കി: തൊടുപുഴയിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് തീപിടിച്ചു. തൊടുപുഴ കോലാനിയിൽ ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം.
യിംസൺ പാപ്പച്ചൻ എന്നയാൾ ഓടിച്ച ബൈക്കാണ് കത്തിയത്. തീ പടരുന്നത് കണ്ടു ബൈക്ക് നിർത്തി ഇറങ്ങിയത് കൊണ്ട് വലിയ അപകടം ഒഴിവായി. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.








