ചെന്നൈ: യോഗാഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് തമിഴ്നാട് മുസ്ലിം സംഘടന ഫത്വ പുറപ്പെടുവിച്ചു. ഉല്‍പ്പന്നങ്ങളില്‍ പശുമൂത്രം ഉപയോഗിച്ചിട്ടുള്ളതിനാലാണ് ഫത്വ പ്രഖ്യാപിച്ചിരിക്കുന്നത്.
പശുമൂത്രം ഇസ്ലാമിന് ഹറാമായതിനാലാണ് തീരുമാനമെന്ന് തമിഴ്നാട് തൗഹീദ് ജമാഅത്ത് (ടി.എന്‍.ടി.ജെ) അറിയിച്ചു. പൊതുവിപണിയിലും ഓണ്‍ലൈനിലും ലഭ്യമാകുന്ന പതഞ്ജലിയുടെ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, മരുന്നുകള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയില്‍ പശുമൂത്രമാണ് പ്രധാന ഘടകമെന്നും സംഘടന പറയുന്നു.
ഇതുപയോഗിക്കുന്ന മുസ്ലീങ്ങള്‍ക്ക് ഉത്പന്നങ്ങളിലെ ഘടകങ്ങളെക്കുറിച്ച് ധാരണയുണ്ടാകില്ലെന്നതിനാലാണ് ഫത്വ പുറത്തിറക്കിയതെന്നും സംഘടന വ്യക്തമാക്കി.
Discussion about this post