കോഴിക്കോട് : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിൽ നിന്നുള്ള ആയുധക്കടത്തിന്റെ പിമ്പ് ആണെന്ന് വിവാദ പരാമർശം നടത്തി നടി ഗായത്രി വർഷ. ഇക്കാര്യം തുറന്നു പറയാൻ മീശ വെച്ച ഒരു മാധ്യമപ്രവർത്തകന് പോലും ധൈര്യമില്ലെന്നും അവർ അഭിപ്രായപ്പെട്ടു. നവ കേരള സദസിനു മുന്നോടിയായി കോഴിക്കോട് നാദാപുരത്ത് നടന്ന സാംസ്കാരിക സായാഹ്നത്തിൽ സംസാരിക്കുകയായിരുന്നു ഗായത്രി.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം ആരോഗ്യം പോലും വകവയ്ക്കാതെ ബുദ്ധിമുട്ടുകൾ നോക്കാതെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്ന പരിപാടിയാണ് നവകേരള സദസ്സ് എന്നും ഗായത്രി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും അവരുടെ കുടുംബത്തെ പോലും നോക്കാതെ ഒറ്റ വാഹനത്തിൽ നടത്തുന്ന യാത്രയാണത് എന്നും നടി സൂചിപ്പിച്ചു. മാദ്ധ്യമങ്ങൾ പ്രോപഗണ്ട യാത്രയാണ് നടത്തുന്നത് എന്നും നടി വ്യക്തമാക്കി.
കോടിയേരി ബാലകൃഷ്ണന്റെ മകൻ തെറ്റുകാരൻ അല്ലാതെ തന്നെ ജയിലിൽ കിടക്കുന്നതും സ്വപ്ന സുരേഷ് കറുത്ത വസ്ത്രം ഇടുമ്പോൾ ഉള്ള അവരുടെ മെയ്യഴകും സരിത നായർക്ക് എന്തെങ്കിലും അസുഖമുണ്ടോ എന്നതുമെല്ലാം മാദ്ധ്യമങ്ങളുടെ ഈ പ്രോപഗണ്ടയുടെ ഭാഗമാണ് എന്നും ഗായത്രി സൂചിപ്പിച്ചു.
മലയാളം സീരിയലുകളിൽ സവർണ്ണ മേധാവിത്വം ആണ് കാണാൻ കഴിയുന്നത് എന്നും ഗായത്രി അഭിപ്രായപ്പെട്ടു. ജനങ്ങൾ ഏതുതരത്തിലുള്ള സീരിയലുകളാണ് കാണേണ്ടതെന്ന് തീരുമാനിക്കുന്നത് നരേന്ദ്രമോദിയും അമിത് ഷായും കൂടിയാണെന്നും ഗായത്രി വ്യക്തമാക്കി.
Discussion about this post